Image

കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉചിതമായ തീരുമാനം എടുക്കും: വി.എസ്‌

Published on 13 January, 2012
കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉചിതമായ തീരുമാനം എടുക്കും: വി.എസ്‌
തിരുവനന്തപുരം: അനധികൃത ഭൂമി ഇടപാട്‌ കേസില്‍ തനിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന്‌ വി.എസ്‌ അചുതാനന്ദന്‌ഡ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിജിലന്‍സ്‌ തനിക്കെതിരേ കേസ്‌ എടുത്തതുകൊണ്ട്‌ താന്‍ കുറ്റക്കാരനാവില്ല. കുറ്റപത്രം സമര്‍പ്പിച്ചാല്‍ യു.ഡി.എഫിലെ കുറ്റവാളികളായ നേതാക്കളുടെ പാത പിന്തുടരില്ലെന്നും അപ്പോള്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും വി.എസ്‌ പറഞ്ഞു.

കേസ്‌ രാഷ്ട്രീയപ്രേരിതമാണ്‌. പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ കേസ്‌ ജനവരി 30ന്‌ ഹൈക്കോടതിയുടെ മുമ്പാകെ വരികയാണ്‌. അതിന്‌ മുമ്പ്‌ തനിക്കെതിരെ കേസെടുക്കണമെന്നത്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ഗൂഢാലോചനയായിരുന്നു. ഇതിനായി വിജിലന്‍സിനുമേല്‍ കനത്ത സമ്മര്‍ദ്ദമാണ്‌ സര്‍ക്കാര്‍ ചെലുത്തിയത്‌. കള്ളക്കേസ്‌ കൊടുത്ത്‌ തന്നെ തകര്‍ക്കാമെന്ന്‌ ആരും വ്യാമോഹിക്കേണ്ട. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും വി.എസ്‌ പറഞ്ഞു.

അഴിമതിക്കേസുകളില്‍ കുറ്റപത്രം ലഭിച്ചിട്ടും അധികാരസ്ഥാനത്ത്‌ ചടഞ്ഞുകൂടിയിരിക്കുന്നവരാണ്‌ യു.ഡി.എഫ്‌ മന്ത്രിസഭയിലെ പലരും. തനിക്കെതിരായ കേസ്‌ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക