Image

അല്മായ ശബ്ദം ഗ്രൂപ്പ്‌ ബ്ലോഗ്‌

Published on 13 January, 2012
അല്മായ ശബ്ദം ഗ്രൂപ്പ്‌ ബ്ലോഗ്‌
ബഹുമാന്യ സുഹൃത്തേ
 
ആദ്യമായി ക്രിസ്തുമസ്-നവവത്സര മംഗളങ്ങള്‍!
 
കേരളത്തില്‍ പാലാ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനം ഇക്കഴിഞ്ഞ മാസം സമാരംഭിച്ച ഒരു ഗ്രൂപ്പ് ബ്ലോഗാണ്, അല്മായശബ്ദം (www.almayasabdam.blogspot.com). നവംബര്‍ 6-നു തുടങ്ങിയ ഈ ബ്ലോഗ് ഞങ്ങളുടെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി 6000-ലേറെ സന്ദര്‍ശകരും (hits) ഇരുപതോളം രചയിതാക്കളുമായി മുന്നേറ്റം തുടരുകയാണ്.
 
സമഗ്രാധിപത്യസംവിധാനങ്ങള്‍ ബൈബിള്‍വിരുദ്ധമാണ്. അവയ്ക്കൊപ്പം, അവയുടെ സംരക്ഷണത്തണലില്‍, വിശ്വാസികളുടെ കൂട്ടായ്മയായ യഥാര്‍ഥസഭയ്‌ക്കെതിരെ ആധ്യാത്മികാചാര്യരായിരിക്കേണ്ടവര്‍ നടത്തുന്ന സ്വേച്ഛാധികാര നടപടികള്‍കൊണ്ടും അഴിമതികള്‍കൊണ്ടും അധാര്‍മിക-അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍കൊണ്ടുമെല്ലാം കേരളത്തിലും ലോകമെമ്പാടും കത്തോലിക്കാസഭയുടെ മുഖശോഭ മങ്ങിക്കൊണ്ടിരിക്കുകയാണെന്ന് രഹസ്യമായി സമ്മതിക്കാത്തവര്‍ ആരുംതന്നെ ഇന്നുണ്ടാവുമെന്നു തോന്നുന്നില്ല.
സ്വന്തം സഭയിലെ പുഴുക്കുത്തുകള്‍ ഇനിയും മൂടിവയ്ക്കുന്നത് സഭയ്ക്കു ദോഷമേ വരുത്തൂ എന്നു ഞങ്ങള്‍ കരുതുന്നു. ആത്മവിമര്‍ശനവും സ്വയം തിരുത്തലുകളും കൂടാതെ ആര്ക്കും വ്യക്തിത്വവളര്‍ച്ച നേടാനാവകയില്ലല്ലോ. സഭയുടെ പുനഃസൃഷ്ടിക്ക് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് വിശ്വാസികള്‍ തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് ഞങ്ങളുടെ നിലപാട്.
 
സമാനകാഴ്ചപ്പാടു പുലര്‍ത്തുന്ന, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു വേണ്ടി ഒരു തുറന്ന ആശയവിനിമയവേദി ഒരുക്കുകയാണ്, "അല്മായശബ്ദം" ബ്ലോഗിലൂടെ ഞങ്ങള്‍. പുതിയ പുതിയ സഭാവിമര്‍ശനങ്ങളും വിശകലനങ്ങളും ലേഖനങ്ങളും സഭാധികാരികളുടെ ദുഃസ്വാധീനംമൂലം വെളിച്ചം കാണാതെ പോകുന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളും ഇവയോടെല്ലാമുള്ള പ്രതികരണങ്ങളും ഇതില്‍ ഓരോ ദിവസവും ഉണ്ടാവും.
 
ഒരു പക്ഷേ, ഈ ബ്ലോഗിലെ രചനകളോട് താങ്കള്‍ക്ക് താത്പര്യക്കുറവോ അനിഷ്ടമോ ഉണ്ടായെന്നു വരാം. അങ്ങനെയെങ്കില്‍ ഞങ്ങളെ ഇമെയില്‍ വഴി അറിയിച്ചാല്‍ തുടര്‍ന്ന് താങ്കള്‍ക്ക് ഇതുപോലുള്ള കത്തുകള്‍ അയയ്ക്കാതിരുന്നുകൊള്ളാം.
 
ഈ ബ്ലോഗില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളോടു യോജിപ്പും സ്വന്തം അഭിപ്രായങ്ങളും താങ്കള്‍ക്കുണ്ടെങ്കില്‍ താങ്കള്‍ക്കും ഈ ബ്ലോഗിന്റെ ഒരു രചയിതാവാകാവുന്നതാണ്. almayasabdam@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ താങ്കള്‍ക്ക് invitation അയക്കുന്നതാണ്.
 
 
സസ്നേഹം,
 
Administrator,
Almaya Sabdam Group Blog
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക