Image

വിളപ്പില്‍ശാല മാലിന്യപ്രശ്‌നം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

Published on 12 January, 2012
വിളപ്പില്‍ശാല മാലിന്യപ്രശ്‌നം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്
തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ജഗതിയിലെ വസതിയിലേക്ക് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പുതുപ്പള്ളി ഹൗസിലേക്കുള്ള പ്രധാന റോഡില്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണ ആരംഭിച്ചു. മുഖ്യമന്ത്രിയെ കണ്ട ശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് ഇവര്‍ അറിയിച്ചു.

ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു ഇവര്‍ ആദ്യം ശ്രമിച്ചതെങ്കിലും അവിടെ മുഖ്യമന്ത്രിയില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ജഗതിയിലേക്ക് പ്രകടനം നടത്തുകയായിരുന്നു. നേരത്തേ അതുവഴി വന്ന മന്ത്രി പി.ജെ.ജോസഫിന്റെ വാഹനം ഇവര്‍ തടഞ്ഞു. 

നഗരസഭ കൗണ്‍സില്‍ യോഗത്തിലും മാലിന്യപ്രശ്‌നത്തെ ചൊല്ലി സംഘര്‍ഷമുണ്ടായി. മേയറെ തടഞ്ഞുവച്ച് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക