Image

വി.എസിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായി: എം.എം. ലോറന്‍സ്

Published on 12 January, 2012
വി.എസിനെ  നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായി: എം.എം. ലോറന്‍സ്
കൊച്ചി: വി.എസ്. അച്യുതാനന്ദനെ   നിയന്ത്രിക്കാന്‍   പാര്‍ട്ടിക്ക് ഒരു പരിധിവരെ കഴിഞ്ഞെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം ലോറന്‍സ്. മുതിര്‍ന്ന നേതാവെന്ന വിട്ടുവീഴ്ച വിഎസിനു കിട്ടിയിട്ടുണ്ടെന്നും ലോറന്‍സ് തുറന്നടിച്ചു. ശക്തമായ വിഭാഗീയതയാണ് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മല്‍സരത്തിനിടയാക്കിയതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.  

എറണാകുളത്തെ വിഭാഗീയതയെക്കുറിച്ച് എം.എം ലോറന്‍സിന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ: ജില്ലാ സമ്മേളനത്തില്‍ വിഭാഗീയത വലിയ തോതില്‍ പ്രകടമായി. മല്‍സരം അനാവശ്യമായിരുന്നു. സ്ഥാനമോഹികളും ധനമോഹികളുമാണ് വിഭാഗിയതയ്ക്ക് ആക്കം കൂട്ടുന്നത്.   സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി ചില വ്യക്തികളോടുളള വിധേയത്വവും പ്രകടമാണ്. ഇത് അവസാനിപ്പിക്കാനാണ് കണ്ണൂരില്‍ നിന്നുളള എ.വി.ഗോവിന്ദനെ ജില്ലാ സെക്രട്ടറിയാക്കിയത്. എറണാകുളത്തെ നേതാക്കള്‍ ഏതെങ്കിലും പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. അവരെയാരെയെങ്കിലും ജില്ലാ സെക്രട്ടറിയാക്കിയാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്.  

വി.എസിനെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പിബിയില്‍ നിന്ന് പുറത്തായത്. സിപിഎമ്മില്‍ മാഫിയാ ബന്ധമുളളവര്‍ വലിയതോതില്‍ കടന്നുകൂടിയിട്ടുണ്ട്. അവര്‍ പാര്‍ട്ടിയെ മറയാക്കുകയാണ്. ഗോപി കോട്ടമുറിക്കലിനെതിരായ സ്വഭാവദൂഷ്യ ആരോപണം പാര്‍ട്ടിക്ക് എറണാകുളത്ത്   മാനക്കേടുണ്ടാക്കിയെന്നും ലോറന്‍സ് കുറ്റുപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക