Image

ഭക്തിപ്രഭയില്‍ എരുമേലി പേട്ടതുള്ളല്‍ നടന്നു

Published on 12 January, 2012
ഭക്തിപ്രഭയില്‍ എരുമേലി പേട്ടതുള്ളല്‍ നടന്നു
എരുമേലി: ഭക്തിപ്രഭയില്‍ എരുമേലി പേട്ടതുള്ളല്‍ നടന്നു. അമ്പലപ്പുഴ, ആലങ്ങാട്‌ സംഘങ്ങളുടെ പേട്ടതുള്ളലാണ്‌ ഇന്നു നടന്നത്‌. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നു പുറപ്പെട്ട്‌ ടൗണ്‍ നൈനാര്‍ മസ്‌ജിദിലെത്തിയപ്പോള്‍ ജമാഅത്ത്‌ ഭാരവാഹികള്‍ സ്വീകരിച്ചു.

ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെയായിരുന്നു ആലങ്ങാട്ടു സംഘത്തിന്റെ പേട്ടതുള്ളല്‍ നടന്നത്‌. വെള്ളവസ്‌ത്രം ധരിച്ച്‌ ദേഹമാസകലം കളഭചന്ദനാദികള്‍ പൂശി രണ്ടായിരത്തോളം അംഗങ്ങള്‍ പേട്ട ശാസ്‌താസന്നിധിയില്‍ അണിനിരന്നതോടെ ആലങ്ങാടിന്റെ പേട്ടയ്‌ക്ക്‌ ഒരുക്കമായി. ആകാശത്ത്‌ വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെട്ട സമയത്തായിരുന്നു ഇത്‌.

അമ്പലപ്പുഴ ഭഗവാന്‍ ഉച്ചപൂജകഴിഞ്ഞ്‌ ഗരുഡവാഹനത്തിലേറി വരുന്നെന്ന വിശ്വാസം മുന്‍നിര്‍ത്തി കൃഷ്‌ണപ്പരുന്ത്‌ ആകാശത്തു പറന്നപ്പോഴാണ്‌ അയ്യപ്പന്റെ അമ്മവീട്ടുകാരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്‌.
ഭക്തിപ്രഭയില്‍ എരുമേലി പേട്ടതുള്ളല്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക