Image

വി.എസ്‌ പതിപക്ഷസ്ഥാനം ഒഴിയണം: പി.പി തങ്കച്ചന്‍

Published on 12 January, 2012
വി.എസ്‌ പതിപക്ഷസ്ഥാനം ഒഴിയണം: പി.പി തങ്കച്ചന്‍
തിരുവനന്തപുരം: ബന്ധുവിന്‌ ഭൂമി നല്‍കിയ കേസില്‍ പ്രതിയായ വി.എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃ സ്ഥാനം ഒഴിയണമെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ആവശ്യപ്പെട്ടു. എല്ലാ നിയമങ്ങളും ലംഘിച്ചാണ്‌ ബന്ധുവിന്‌ ഭൂമി നല്‍കിയതെന്നാണ്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌. വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ കള്ള കേസാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോള്‍ പ്രതികരിച്ച വി.എസ്‌ നേരത്തെ ഇത്‌ സംബന്ധിച്ച്‌ അറിവില്ലന്നായിരുന്നു പറഞ്ഞരുന്നത്‌. സോമന്‍ ബന്ധുവാണോയെന്നും ഭൂമി പതിച്ച്‌ നല്‍കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തുവോയെന്നും വി.എസ്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച്‌ പുതിയ മെഡിക്കല്‍ കോളജ്‌ അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കണമെന്നും സ്വാശ്രയ വിദ്യഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മാസം ചര്‍ച്ച ആരംഭിക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതായി തങ്കച്ചന്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക