Image

സി.ബി.ചന്ദ്രബാബു സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി

Published on 12 January, 2012
സി.ബി.ചന്ദ്രബാബു സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സി.ബി.ചന്ദ്രബാബു തുടരും. 43 അംഗ ജില്ലാകമ്മിറ്റിയെയും തിരഞ്ഞെടുത്തു.

മല്‍സരത്തിന് തയാറായ വിഎസ് പക്ഷക്കാര്‍ പിന്‍മാറിയതോടെ സമ്മേളനത്തില്‍ അവതരിപ്പിച്ച ഔദ്യോഗിക പാനലിന് അംഗീകാരം ലഭിക്കുകയായിരുന്നു. പാനല്‍ ഏകകണ്ഠമായി അംഗീകരിക്കണമെന്ന വി.എസ്.അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇവര്‍ പിന്മാറിയത്.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.സുധാകരന്‍, പി.കെ.ചന്ദ്രാനന്ദന്‍, സി.കെ.സദാശിവന്‍, സി.എസ്.സുജാത എന്നിവരെ ഒഴിവാക്കിയാണ് പാനല്‍ അവതരിപ്പിച്ചത്. പകരം ജലജാ ചന്ദ്രന്‍, മനു.സി.പുളിക്കന്‍, കെ.ഡി.മഹീന്ദ്രന്‍, കോശി അലക്‌സ് എന്നിവരെ ഉള്‍പ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക