Image

കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്ക്: നയിക്കാന്‍ ശ്രീധരനും

Published on 12 January, 2012
കൊച്ചി മെട്രോ ഡി.എം.ആര്‍.സിക്ക്: നയിക്കാന്‍ ശ്രീധരനും
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി. കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ഡി.എം.ആര്‍.സി തന്നെ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇ ശ്രീധരനും പങ്കെടുത്ത ആസൂത്രണ കമ്മീഷന്‍ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. 'കൊച്ചി മെട്രോയുടെ നേതൃസ്ഥാനത്ത് ഇ ശ്രീധരനുണ്ടാകും. ശ്രീധരനുണ്ടെങ്കില്‍ ഡി.എംആര്‍.സിയും ഉണ്ടാകും-ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

തുടര്‍ന്ന് സംസാരിച്ച ഇ ശ്രീധരനും പദ്ധതിയുടെ നടത്തിപ്പില്‍ സഹകരിക്കുമെന്ന് വ്യക്തമാക്കി. അനുമതി കിട്ടിയാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ പണി തുടങ്ങും. പദ്ധതിയുടെ എം.ഡി കേരള സര്‍ക്കാര്‍ പ്രതിനിധിയും ചെയര്‍മാന്‍ സ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയുമാകും. തന്നെ സംയുക്ത കമ്പനിയുടെ അധ്യക്ഷനാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശ്രീധരന്‍ കൂട്ടിച്ചേര്‍്ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക