സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായ മാര്‍ ജോര്‍ജ് ആലഞ്ചേരി
പിതാവിന് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മാതൃസംഘടനയായ കെസിസിഎന്‍എയുടെ അഭിവാദനങ്ങള്‍.
ഭാരതീയവും പൗരസ്ത്യവുമായ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സീറോ മലബാര്‍ സഭയെ നയിക്കാന്‍
എല്ലാംകൊണ്ടും അനുയോജ്യനായ ഇടയനെ ലഭിച്ചതില്‍ ക്നാനായ സമുദായംഗങ്ങള്‍ ആഹ്ലാദഭരിതരാണ്.
അദ്ദേഹം സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പിതാവാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ
പൂര്‍വ്വ വിദ്യാര്‍ത്ഥിയും കെസിസിഎന്‍എ സ്വിരിച്വല് ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍
സംഭാഷണ മധ്യേ അനുസ്മരിച്ചു. സഭയുടെ എല്ലാ ചുമതലകളും ഭംഗിയായി നിറവേറ്റാനും അജഗണങ്ങളെ
ദീര്‍ഘദൃഷ്ടിയോടെ നയിക്കുവാനും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കഴിയട്ടെയെന്ന് കെസിസിഎന്‍എയുടെ
നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസിച്ചു.