
കിലു കിലു മണികൾ എല്ലായിടത്തും
മണിയൊച്ചകൾ, സാന്താക്ളോസ് വരുന്നു.
ഈ കൃസ്തുമസ് കാലം ദൈവീകമായ ചിന്തകളിലേക്ക് ഒന്ന് കണ്ണോടിക്കാൻ ശ്രമിക്കുക. മനസ്സിൽ നന്മകൾ ഉണ്ടാകുമ്പോൾ ജീവിതം സുഖകരമാകുന്നു. അമേരിക്കൻ മലയാളി എഴുത്തുകാർ കൃസ്തുമസ്-പുതുവർഷം എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള രചനകൾ അയക്കുക.
മാത്യുവിന്റെ സുവിശേഷം 13:32 ഇങ്ങനെ പറയുന്നു.: “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അതു എല്ലാ വിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.” .
ഒരു ചൈനീസ് ചൊല്ല് ഉണ്ട്. " നിങ്ങളുടെ മനസ്സിൽ ഒരു പച്ച കമ്പ് നടുക, കിളികൾ പാട്ടു പാടാനായി ആ ചില്ല തേടി വരും. വീട്ടു മുറ്റത്ത് അല്ലെങ്കിൽ മുറിയിൽ കൃസ്തുമസ്സ് വൃക്ഷം അലങ്കരിക്കുമ്പോൾ മനസ്സിൽ സ്നേഹത്തിന്റെ, ആത്മീയശക്തിയുടെ, പ്രസാദാത്മകത്തിന്റെ ഒരു പച്ച കമ്പ് നടുക. നിങ്ങളുടെ ജീവിതത്തിൽ സമാധാനത്തിന്റെ വസന്തം വന്നു ചേരും.
എല്ലാവർക്കും ഇ-മലയാളിയുടെ കൃസ്തുമസ് പുതുവത്സര ആശംസകൾ.
സ്നേഹത്തോടെ
ഇ_മലയാളി പത്രാധിപ സമിതി