Image

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

Published on 15 December, 2025
മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) യുടെ  ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്മസ്-പുതുവത്സര ആഘോശം ജോളി ബൽസ് 2025 ഫാമിലി ബാങ്ക്വറ്റ്,  ഡിസംബർ മാസം 27   ശനിയാഴ്ച 5 pm - 9 pm മുതൽ ഫോർ പോയിന്റ്  ഷെറാട്ടനിൽ (9461 Roosevelt Blvd, Philadelphia,PA-19152) നടക്കുന്നു.  ഫാമിലി ബാങ്ക്വറ്റ് കോഡിനേേററസായി ലിജോ ജോർജ്, ഷാലു പുന്നൂസ്, ബെൻസൺ പണിക്കർ, ജോസഫ് കുരുവിള, എൽദോ വർഗീസ്, കൊച്ചുമോൻ വയലത്തറ  എന്നിവർ പ്രവർത്തിക്കുന്നു.

പ്രസിഡൻറ് ബെൻസൻ പണിക്കരും സെക്രട്ടറി ലിജോ ജോർജ്, ട്രഷർ ജോസഫ് കുരുവിള, എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഭാരവാഹികളും   ഈ ക്രിസ്മസ്-പുതുവത്സര ഫാമിലി ബാങ്ക്വറ്റ് ലേക്ക്   മാപ്പ് ഫാമിലി സുഹൃത്തുക്കളായ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക