Image

സംവിധായകൻ റെയ്‌നറും ഭാര്യ മിഷേലും ലോസ് ഏഞ്ചലസിലെ വീട്ടിൽ കുത്തേറ്റു മരിച്ചു (പിപിഎം)

Published on 15 December, 2025
സംവിധായകൻ റെയ്‌നറും ഭാര്യ മിഷേലും ലോസ് ഏഞ്ചലസിലെ വീട്ടിൽ കുത്തേറ്റു മരിച്ചു (പിപിഎം)

ഐതിഹാസിക ചലച്ചിത്ര സംവിധായകൻ റോബ് റെയ്‌നറും (78) ഭാര്യ മിഷേലും (68) ലോസ് ഏഞ്ചലസിലെ ബ്രെന്റ്വുഡിലുളള വീട്ടിൽ കുത്തേറ്റു മരിച്ചു. ലഹരി മരുന്ന് ഉൾപ്പെടെ ഏറെ പ്രശ്നങ്ങളുള്ള മൂത്ത മകൻ നിക്കിനെ സംശയിക്കുന്നതായി പോലീസ് പറഞ്ഞു.  

ലഹരി മരുന്നിനു അടിമയായ നിക്ക് മെയ്‌നിലും ന്യൂ ജേഴ്സിയിലും ടെക്സസിലും തെരുവിൽ കിടന്നുറങ്ങിയെന്നു 2016ൽ 'പീപ്പിൾ' മാസികയോടു പറഞ്ഞിരുന്നു.

When Harry Met Sally, The Princess Bride, This Is Spinal Tap, A Few Good Men തുടങ്ങിയ പ്രശസ്ത ചിത്രങ്ങളെടുത്ത റെയ്‌നറെയും ഭാര്യയെയും ഞായറാഴ്ച്ച ഉച്ചതിരിഞ്ഞാണ് മകൾ റോമി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. "അത്യഗാധമായ ദുഃഖത്തോടെയാണ് ഞങ്ങൾ മിഷേലിന്റെയും റോബിൻറെയും മരണം അറിയിക്കുന്നത്," കുടുംബം പ്രസ്താവനയിൽ പറഞ്ഞു.

റെയ്‌നറുടെ വീട്ടിൽ തിരച്ചിൽ നടത്താൻ വാറന്റ് കാത്തിരിക്കയാണെന്നു 911ൽ വിളി എത്തി ആറു മണിക്കൂർ കഴിഞ്ഞപ്പോൾ എൽ എ പി ഡി ഡിറ്റക്റ്റീവ് ചീഫ് അലൻ ഹാമിൽട്ടൺ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം എക്‌സിൽ കുറിച്ചു: "ജെന്നും ഞാനും റോബ് റെയ്‌നറുടെയും മിഷേൽ സിംഗറുടെയും ദുരന്തത്തിൽ ഹൃദയം തകർന്ന പോലെ ദുഖിതരാണ്. റോബ് കുട്ടികളുടെ കാര്യത്തിലും പൗരാവകാശത്തിലും ഏറെ താല്പര്യം കാട്ടിയിരുന്നു. അസാമാന്യ ചിത്രങ്ങളുടെ പേരിലും മാനവികതയ്ക്കു നൽകിയ സംഭാവനകളുടെ പേരിലും അദ്ദേഹം ഓർമ്മിക്കപ്പെടും."

റെയ്‌നറുടെ ഭവനം ഞായറാഴ്ച്ച ക്രിസ്തുമസ് അലങ്കാരങ്ങൾ അണിഞ്ഞിരുന്നു. നിരവധി പ്രശസ്തർ വന്നും പോയുമിരുന്നു.

Hollywood mourns Rob and Michelle  

 

Join WhatsApp News
Sunil 2025-12-15 15:23:51
You are a great director, Rob Reiner. Also, we will not forget the " meat head", in All in the Family. So sad.
Mathew V. Zacharia, new yorker 2025-12-15 18:42:08
Saddened but in prayer for comfort to all grieving ones. Who could forget the CHRACTER meat head OF all in the family?. MATHEW V. ZACHARIA, NEW YORKER
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക