Image

സിഡ്‌നി കൂട്ടക്കൊലയ്ക്കു പിന്നിൽ ഐ എസ് കൈകൾ തെളിയുന്നുവെന്നു പോലീസ് (പിപിഎം)

Published on 15 December, 2025
സിഡ്‌നി കൂട്ടക്കൊലയ്ക്കു പിന്നിൽ ഐ എസ് കൈകൾ തെളിയുന്നുവെന്നു പോലീസ് (പിപിഎം)

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരെ കൂട്ടക്കൊല ചെയ്തതിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ കൈകൾ ഉണ്ടെന്ന നിഗമനം ശക്തിപ്പെടുന്നതായി അന്വേഷണ സംഘം കരുതുന്നു. അക്രമികൾ എന്ന് ഉറപ്പാക്കിയ പാക്കിസ്ഥാനി അച്ഛനും മകനും എത്തിയ കാറിൽ രണ്ടു ഐ എസ് കൊടികൾ  ഉണ്ടായിരുന്നു എന്നതാണ് ഒരു വ്യക്തമായ സൂചന.  

ആക്രമണത്തിനിടയിൽ മരിച്ച ജവാദ് അക്രം, മകൻ നവീദ് അക്രം എന്നിവർക്കു ഐ എസ് ബന്ധം ഉളളതായും പോലീസിനു സൂചനകൾ ലഭിച്ചു.

ഇസ്രയേലിനു താക്കീതു നൽകുക എന്ന ലക്ഷ്യമായിരുന്നു ഭീകരർക്കു ഉണ്ടായിരുന്നതെന്നാണ് നിഗമനം.

നവീദിനെ ഓസ്‌ട്രേലിയയുടെ ഭീകര വിരുദ്ധ ഏജൻസി എ എസ് ഐ ഓ ആറു വർഷം മുൻപ് ഐ എസ് ബന്ധം സംശയിച്ചു ചോദ്യം ചെയ്തിരുന്നു.

2019 ജൂലൈയിൽ ഈജിപ്ഷ്യൻ വംശജനായ എൽ മത്താരിയെ ഐ എസ് ആക്രമണം ആസൂത്രണം ചെയ്തു എന്ന പേരിൽ അറസ്റ്റ് ചെയ്തപ്പോഴാണ് അയാളുമായി നവീദിനു ഉറ്റ ബന്ധമുണ്ടെന്നു കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ ഐ എസ് മേധാവിയെന്നു സ്വയം പ്രഖ്യാപിച്ച മത്താരി ജയിലിലാണ്.

നവീദിൽ നിന്ന് ഉടൻ ഭീഷണിയൊന്നും കാണാത്തതു മൂലം അയാളെ വിട്ടയച്ചു എന്നാണ് എ എസ് ഐ ഓ മേധാവി മൈക്ക് ബർഗസ് പറയുന്നത്. അയാൾ ആശുപത്രിയിൽ പോലീസ് കാവലിലാണ്.

നവീദ് ആറു വർഷം മുൻപു തന്നെ ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് പോലീസ് ഇപ്പോൾ കരുതുന്നു. നോട്ടപ്പുള്ളി ആയിരുന്നതിനാൽ പതുങ്ങി കിടന്നുവെന്നും ഉചിതമായ സമയം കാത്തിരുന്നുവെന്നും അവർ കരുതുന്നു.

Islamic State hallmarks emerge in Bondi Beach massacre

സിഡ്‌നി കൂട്ടക്കൊലയ്ക്കു പിന്നിൽ ഐ എസ് കൈകൾ തെളിയുന്നുവെന്നു പോലീസ് (പിപിഎം)
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-15 14:35:08
ഒരു എനിമി based റിലീജിയൺ ആണ് ഇസ്ലാം. അതിന്റെ ചോര വരികൾ നിറഞ്ഞ പുസ്തകം.....ആ വരികൾ പ്രവർത്തി പഥത്തിൽ കൊണ്ടു വരുന്ന മുസ്ലീം വിശ്വാസികൾ ആണ് സമൂഹത്തിന്റെ cancer. അതിനെ, ഒരു വരി കൊണ്ടു പോലും അപലപിക്കാത്ത e. മലയാളിയിലെ ഇസ്ലാം എഴുത്തുകാർ. ക്രിസ്ത്യൻ പീഡനം നടക്കുമ്പോൾ മൗനത്തിന്റെ വാല്മീകത്തിൽ പ്രവേശിക്കുന്ന e. മലയാളിയിലെ ഹൈന്ദവ എഴുത്തുകാർ. അവരെ ഒക്കെയാണ് ഭയപ്പെടേണ്ടത്. രഹസ്യമായി ഭീകരതയെ പിന്തുണയ്ക്കുന്നവർ.അതോ അവരും സ്വന്തം മതത്തെ ഭയപ്പെടുന്നു എന്നാണോ????? 🫣🙄😡🤔 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക