Image

ഇൽഹാൻ ഒമറിന്റെ മകനെ തടഞ്ഞുനിർത്തി ഇമിഗ്രേഷൻ അധികൃതർ: പൗരത്വരേഖകൾ ആവശ്യപ്പെട്ടു

Published on 15 December, 2025
ഇൽഹാൻ ഒമറിന്റെ മകനെ തടഞ്ഞുനിർത്തി ഇമിഗ്രേഷൻ അധികൃതർ: പൗരത്വരേഖകൾ ആവശ്യപ്പെട്ടു


മിനസോട്ട: പൗരത്വം തെളിയിക്കണമെന്ന് മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിന്റെ മകനോട് ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ്. ഷോപ്പിങ്ങിന് ശേഷം മടങ്ങും വഴിയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാർ തടഞ്ഞത്. മകൻ തന്റെ പാസ്പോർട്ട് ഐഡി കാണിച്ചതിനെ തുടർന്ന് ഐസിഇ ഉദ്യോഗസ്ഥർ വിട്ടയച്ചതായി ഒമർ പറഞ്ഞു. 

അടുത്തിടെ മിനസോട്ടയിലെ ട്വിൻ സിറ്റീസിൽ രേഖകളില്ലാത്ത സോമാലിയൻ കുടിയേറ്റക്കാരെ തേടി ഫെഡറൽ ഏജന്റുമാർ എത്തിയിരുന്നു. തന്റെ മകനെ തടഞ്ഞത് വംശീയ പ്രൊഫൈലിങ്ങിന്റെ ഭാഗമാണെന്നും, ഒമർ ആരോപിച്ചു.

സോമാലിയൻ ജനതയെക്കുറിച്ച് പ്രസിഡന്റ് ട്രംപ് നടത്തിയ വർണവിവേചനപരമായ പരാമർശങ്ങൾ കാരണമാണ് ഈ നടപടികൾ വർധിച്ചതെന്നും അവർ പറഞ്ഞു. യുഎസ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ സോമാലിയൻ ജനസംഖ്യയുള്ളത് മിനസോട്ടയിലാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക