Image

റോക്ക്‌ലൻഡ് സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

Published on 15 December, 2025
റോക്ക്‌ലൻഡ്  സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം   സംഘടിപ്പിച്ചു

വാലി കോട്ടേജ്, ന്യു യോർക്ക്: റോക്ക്‌ലൻഡ് ഇന്ത്യൻ സീനിയർ എംപവർമെന്റ് ക്ലബ്ബ് (RISE CLUB) ന്റെ  ക്രിസ്മസ് ആഘോഷങ്ങൾ    വാലി കോട്ടേജിലുള്ള മലബാർ പാലസിൽ വിവിധ പരിപാടികളോടെ   സംഘടിപ്പിച്ചു.

കരൾ ഗാനങ്ങൾ പാടിയും ആഹ്ലാദവും സൗഹൃദവും പങ്കു വച്ചും സീനിയേഴ്സ് കൂട്ടായ്മ പുതിയ ഉണർവ് പകർന്നു. ക്ലബിൽ കൂടുതൽ അംഗങ്ങൾ എത്തുകയും കൂടുതൽ പരിപാടികൾ നടത്താൻ തീരുമാനിക്കുകയും ചെയ്തതോടെ കൂട്ടായ്മയുടെ പ്രസക്തിയും ഏറി.

റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ അംഗങ്ങൾ അനുഭവങ്ങൾ പങ്കു വയ്ക്കുകയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെപ്പറ്റി ചർച്ച് നടത്തുകയും ചെയ്തു. അംഗങ്ങൾ  പ്രശ്നങ്ങൾ  നേരിടുമ്പോൾ പിന്തുണയുമായി എല്ലാവരും ഒന്നിച്ച് മുന്നോട്ടു വരണമെന്നും തീരുമാനിച്ചു.

ബ്രോഡ്വേ ഷോ കാണാൻ പോയതടക്കമുള്ള മുൻ പരിപാടികളെപ്പറ്റി സംഘാടകർ വിശദീകരിച്ചു. 2026 ൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെപ്പറ്റിയും  യാത്രകളെപ്പറ്റിയും ചർച്ച നടത്തുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

വർഗീസ്  ഒലഹന്നാൻ, പത്മ നായർ, പോൾ  കറുകപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. 

റോക്ക്‌ലൻഡ്  സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം   സംഘടിപ്പിച്ചു
റോക്ക്‌ലൻഡ്  സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം   സംഘടിപ്പിച്ചു
റോക്ക്‌ലൻഡ്  സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം   സംഘടിപ്പിച്ചു
റോക്ക്‌ലൻഡ്  സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം   സംഘടിപ്പിച്ചു
റോക്ക്‌ലൻഡ്  സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം   സംഘടിപ്പിച്ചു
റോക്ക്‌ലൻഡ്  സീനിയർ ക്ലബ് ക്രിസ്മസ് ആഘോഷം   സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക