
ഇന്ത്യയിലെ പഞ്ചാബിൽ നിന്നുള്ള രണ്ടു യുവാക്കൾ കാനഡയിലെ എഡ്‌മന്റണിൽ വെടിയേറ്റു മരിച്ചു. മൻസാ ജില്ലയിലെ ബാറെ ഗ്രാമത്തിൽ നിന്നുള്ള ഗുർദീപ് സിംഗ് (27), ഉദ്ദത് സൈദേവാല ഗ്രാമത്തിൽ നിന്നുളള രൺവീർ സിംഗ് (20) എന്നിവർ ഡിസംബർ 12നാണു വധിക്കപ്പെട്ടത്.
ഇരുവരെയും ലക്‌ഷ്യം വച്ചു കൊലപ്പെടുത്തിയതാണെന്നു പോലീസ് കരുതുന്നു. ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ എസ് യു വിയിൽ സഞ്ചരിക്കുമ്പോഴാണ് അവർ ആക്രമിക്കപ്പെട്ടത്. ഇരുവരും തൊഴിൽ രഹിതരായിരുന്നു.
ഘാതകരെ പിടികിട്ടിയിട്ടില്ല. അവർ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന കറുത്ത എസ് യു വി പോലീസ് അന്വേഷിക്കുന്നുണ്ട്.
Two Indian-origin men shot dead in Canada