Image

സിഡ്‌നിയിൽ 11 യഹൂദരെ കൂട്ടക്കൊല ചെയ്ത ഭീകരൻ പാക്കിസ്ഥാനിയെന്നു സ്ഥിരീകരണം (പിപിഎം)

Published on 14 December, 2025
 സിഡ്‌നിയിൽ 11  യഹൂദരെ കൂട്ടക്കൊല ചെയ്ത ഭീകരൻ പാക്കിസ്ഥാനിയെന്നു സ്ഥിരീകരണം (പിപിഎം)

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനുക്ക ആഘോഷിച്ചു കൊണ്ടിരുന്ന ആയിരത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ രണ്ടു ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ മരിച്ചതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് അറിയിച്ചു. 29 പേർക്കു പരുക്കേറ്റിട്ടുണ്ട്.

ഇതൊരു ഭീകരാക്രമണം ആണെന്നു പോലീസ് സ്ഥിരീകരിച്ചു. അക്രമികളിൽ ഒരാൾ പാക്കിസ്ഥാനിൽ ലഹോറിൽ നിന്നുള്ള നവീദ് അക്രം ആണെന്നു പോലീസ് പറഞ്ഞതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ സിഡ്‌നി അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്.

ഓസ്‌ട്രേലിയൻ സമയം വൈകിട്ട് ആറരയോടെയാണ് രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ബീച്ചിൽ ഉത്സവം തകർക്കുമ്പോൾ കൂട്ടക്കൊല നടന്നത്. ബീച്ചിനടുത്തുള്ള പാലത്തിൽ നിന്നു ഭീകരർ വെടിവയ്ക്കുകയായിരുന്നു.

ഒരു അക്രമി വെടിയേറ്റ് മരിച്ചെന്നു പോലീസ് പറയുമ്പോൾ  മറ്റൊരാൾ കൂടി പിടിയിലുണ്ടെന്നു എ ബി സി ന്യൂസ് പറഞ്ഞു.

അക്രമിയുടെ കൈയ്യിൽ നിന്നു തോക്കു തട്ടിയെടുത്തു 

കൊല്ലപ്പെട്ട അക്രമിയുടെ കൈയ്യിൽ നിന്നു തോക്കു തട്ടിയെടുത്ത ഒരാളെ പോലീസ് പ്രശംസിച്ചു. "നിരവധി പേരുടെ ജീവൻ അദ്ദേഹം രക്ഷിച്ചു,"  പോലീസ് കമ്മീഷണർ മാൽ ലന്യോൺ പറഞ്ഞു.

അക്രമിയെ പൊലീസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.  ആക്രമണം ഉണ്ടായ സ്ഥലത്തിനടുത്തു നിന്ന് ഒരു വാഹനം നിറയെ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായി മാൽ ലന്യോൺ വെളിപ്പെടുത്തി. കൊല്ലപ്പെട്ട അക്രമിയുടേതാണ് വാഹനമെന്നു കരുതപ്പെടുന്നു.

വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ ബീച്ചിലെ ജനക്കൂട്ടം നാലുപാടും പാഞ്ഞു.

"ആഹ്ളാദത്തിന്റെ പെരുന്നാളായ ഹനുക്കയുടെ ആദ്യ ദിവസം യഹൂദരെ ലക്ഷ്യം വച്ചു നടത്തിയ ആക്രമണമാണിത്," അൽബനീസ് പറഞ്ഞു. "യഹൂദരായ ഓസ്‌ട്രേലിയക്കാർക്കു നേരെ നടത്തുന്ന ആക്രമണം എല്ലാ ഓസ്‌ട്രേലിയക്കാർക്കും എതിരെയാണ്."

നാസികൾ നടത്തിയ വംശീയ ഉന്മൂലനത്തെ അതിജീവിച്ച ഏറ്റവുമധികം യഹൂദർ ജീവിക്കുന്നത് ഓസ്‌ട്രേലിയയിലാണ്. കഴിഞ്ഞ വർഷം മുതൽ അവരെ ലക്‌ഷ്യം വച്ചുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

"ബോണ്ടിയിലെ കാഴ്ചകൾ ഞെട്ടിക്കുന്നതും മനസ് തളർത്തുന്നതുമാണ്," അൽബനീസ് പറഞ്ഞു. "ഇരയായ ഓരോരുത്തരെയും ഓർത്തു ദുഖിക്കുന്നു."

ഡൽഹിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നി കൂട്ടക്കൊലയെ അപലപിക്കയും അൽബനീസിനെ ദുഃഖം അറിയിക്കയും ചെയ്തു.

11 killed in shooting near Jewish gathering in Sydney

 സിഡ്‌നിയിൽ 11  യഹൂദരെ കൂട്ടക്കൊല ചെയ്ത ഭീകരൻ പാക്കിസ്ഥാനിയെന്നു സ്ഥിരീകരണം (പിപിഎം)
 സിഡ്‌നിയിൽ 11  യഹൂദരെ കൂട്ടക്കൊല ചെയ്ത ഭീകരൻ പാക്കിസ്ഥാനിയെന്നു സ്ഥിരീകരണം (പിപിഎം)
 സിഡ്‌നിയിൽ 11  യഹൂദരെ കൂട്ടക്കൊല ചെയ്ത ഭീകരൻ പാക്കിസ്ഥാനിയെന്നു സ്ഥിരീകരണം (പിപിഎം)
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-14 15:15:32
അത്ഭുതപ്പെടാനില്ല. ആ വംശത്തിൽ ജനിച്ചു പോയത് കൊണ്ട് മാത്രം കൊല്ലപ്പെടേണ്ടവർ.അവർ ഭൂമിയിൽ ജീവിച്ചിരിക്കാൻ അർഹരല്ല. പുസ്തകങ്ങൾ വരുത്തി വയ്ക്കുന്ന വിന. പുസ്തകങ്ങൾ വായിക്കുന്നതു കൊണ്ടുള്ള ദുരിതം. കൊല്ലപ്പെട്ടവരെ പോലെ തന്നെ ഇരപ്പെട്ടവരാണ് കൊന്നവരും. കൊന്നാലും ഹൂറികൾ, കൊല്ലപ്പെട്ടാലും ഹൂറികൾ. അള്ളാഹു ഏറെ ക്ഷമിക്കുന്നവനും കരുണാമയനുമാണ്. ( സൂറ : 4:33, സൂറ : 9:5 ). അല്ലാഹുവിന്റെ ചേട്ടനായ യഹോവയും മോശക്കാരനല്ല. ഇപ്പോൾ ഒരു പൊടിക്ക് അടങ്ങി ഇരിക്കുന്നു എന്നേ ഉള്ളൂ. Rejice john
Aby 2025-12-14 23:22:39
It’s a bad comment.When you or family members get shot you know feelings
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-15 00:44:19
to Aby - എന്നോടാണെങ്കിൽ, Aby എന്റെ പ്രതികരണം ദയവായി ഒന്ന് കൂടി വായിക്കൂ. Plz 🙏 ഈ കാട്ടു നീതി, ഗോത്ര വെറി പച്ചയ്ക്ക് പച്ച എഴുതി വച്ചിരിക്കുന്ന പുസ്തകം (ഖുർആൻ) , പച്ചയ്ക്ക് പച്ച നടപ്പാക്കുന്ന ഇസ്ലാം (ഐഡിയോളജി), എന്തു വില കൊടുത്തും കത്തിച്ചു കളയുകയും,തുടച്ചു നീക്കുകയും തന്നെ വേണം. ISLAM is cancer, & toxic. അതു 'അർബൂത'മാണ്, അതു aids എന്ന മാരക രോഗത്തേ കാൾ ഭൂമിക്കു മാരകമാണ്. ഏതോ ഒരു നൂറ്റാണ്ടിലെ ഏതോ ഒരു ഗോത്ര പൊട്ടന്റെ വിഡ്ഢിത്തരം നടപ്പിലാക്കുന്ന 2025 -ലെ ഇസ്ലാം ആശയങ്ങളുടെ അടിമ ആയ മുസ്ലീം. "ദൈവത്തെ ചേർത്തു പിടിക്കുമ്പോൾ പൊട്ടിച്ചിതറുന്ന മനുഷ്യർ."( സുധീർ ,അല്ലെങ്കിൽ വായനക്കാരൻ )കഷ്ട്ടം മുസ്ലീംമേ കഷ്ട്ടം. നിങ്ങളും ഇരകൾ തന്നേ ( tj joseph പറഞ്ഞതു പോലെ ) Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-12-15 08:14:47
വീണ്ടും to Aby : - ഈ അതി ഭീകര കൂട്ടക്കൊല നടക്കുന്നതിനു തൊട്ടു മുൻപ് യഹോവ ഏതു മാളത്തിൽ പോയി ഒളിച്ചു???? ങേ. കൊച്ചു കുഞ്ഞുങ്ങൾ ഒക്കെ എന്തു പിഴച്ചു?? അദ്ദേഹത്തിന് ഈ ദയനീയ സംഭവത്തെ പറ്റി മുന്നറിവ് ഉണ്ടായിരുന്നോ? ശ്രീ. എബിക്ക് ഇങ്ങനെ ഒരു സംഭവം നടക്കാൻ പോകുന്നു എന്ന് നേരത്തേ അറിവ് കിട്ടിയാൽ എന്തു ചെയ്യുമായിരുന്നു? ഉത്തരം ഉണ്ടോ???? Rejice
Jayan varghese 2025-12-15 14:48:07
ഒന്നു ഞാൻ കൊന്നോട്ടെ നിന്നെ എനിക്കെന്റെ പുന്നാര ഹൂറിയെക്കിട്ടാൻ ഒന്നാ തലവെട്ടി പത്തലിൽ കുത്തിയെൻ തങ്കക്കുടത്തിനെ കാട്ടാൻ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക