
ന്യു യോർക്ക്: ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിനു പിന്തുണ ഏറുന്നു. നേരത്തെ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ സ്ഥാനാര്ഥിത്വത്തെ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു .
മൂന്നു പതിറ്റാണ്ടിലേറെ പ്രതിസന്ധികളില്‍ സംഘടനയോടൊപ്പം നിന്ന് സംഘടനയുടെ ഉയര്‍ച്ചയില്‍ ഭാഗഭാക്കായ ചരിത്രമാണ് ഫിലിപ്പോസിന്റെത്. 2010 ലെ ആല്‍ബനി കണ്‍വന്‍ഷനാണ് പ്രവര്‍ത്തനത്തില്‍ നാഴികക്കല്ലായത്. കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്ന ഫിലിപ്പോസ് ഫിലിപ്പിന്റെ കര്‍മ്മോത്സുകത അന്ന് എല്ലാവരും അനുഭവിച്ചറിഞ്ഞതാണ്. കണ്‍വന്‍ഷന്‍ വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ കഴിഞ്ഞു.
നേതൃസ്ഥാനത്തായാലും സാദാ പ്രവർത്തകനെന്ന നിലയിലായാലും ഏത് കാര്യം ഏല്പിച്ചാലും അത് ആത്മാർത്ഥതയോടെ ചെയ്ത് വിജയത്തിലെത്തിക്കുന്നു എന്ന് നാളിതുവരെയുള്ള ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. ആ നേതൃ മികവിനുള്ള അംഗീകാരമെന്ന നിലയിൽ നിലവിൽ അദ്ദേഹം രണ്ടാം തവണയും ലോകകേരളസഭാ മെംബറാണ്.
കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും (ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), ന്യൂയോര്‍ക്ക് പോളിടെക്നിക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ടികെഎം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു.
ഫൊക്കാന ലീഗൽ കോർഡിനേറ്റർ എന്ന നിലയിലുള്ള ഫിലിപ്പോസ് ഫിലിപ്പിന്റെ ശ്രമങ്ങൾ 2018 മുതലുള്ള 7 വ്യവഹാരങ്ങളിലും ഫൊക്കാനയെ പ്രതിരോധിക്കുകയും എതിർ കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരെ വിജയിപ്പിക്കുകയും ചെയ്തു.
ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്, ഫൊക്കാന കൺവെൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷണൽ കമ്മിറ്റി അംഗം
തുടങ്ങി വിവിധ പദവികളിൽ ഫൊക്കാനയിൽ സേവനം അനുഷ്ഠിച്ചു.
കഴിഞ്ഞ 8 വർഷമായി റോക്ക് ലൻഡ് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗമായ ഇദ്ദേഹം ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക് അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്നു .
ഹഡ്സന്‍വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
കേരള എഞ്ചിനീയറിങ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍, പബ്ലിക് റിലേഷൻസ് ഓഫിസർ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി (2002-2012) കാലയളവിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. (2012-2017) മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.
പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും പരിശ്രമിച്ച ഫിലിപ്പോസ് ഫിലിപ്പിന്റെ വിജയം സുനിശ്ചിതമാണെന്ന് സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സന്തോഷ് നായർ, ട്രഷറാറായി മല്സരിക്കുന്ന ആന്റോ വർക്കി, ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി സന്തോഷ് നായർ, ട്രഷറർ സ്ഥാനാർത്ഥി ആന്റോ വർക്കി, വൈസ് പ്രസിഡന്റ് സ്ഥാനാർഥി ലിൻഡ ജോളി, വനിതാ ഫോറം ചെയർ സ്ഥാനാർത്ഥി ഷൈനി രാജു, എക്സിക്യു്റ്റിവ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന അജു ഉമ്മൻ, ഷാജു സാം, ലാജി തോമസ്, അപ്പുക്കുട്ടൻ പിള്ള തുടങ്ങിയവർ ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. നിരവധി ദേശീയ നേതാക്കളും അസോസിയേഷൻ പ്രസിഡന്റുമാരും മുൻ ഭാരവാഹികളും ഇതിൽ ഉൾപ്പെടുന്നു. പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥി വിഭാവനം ചെയ്യുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും ദേശീയ കമ്മിറ്റിയും ഫോക്കാനയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കും. യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തത്തോടെയായിരിക്കും ഇത്.