Image

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ; യുവാവിന് ദാരുണാന്ത്യം

Published on 07 October, 2025
കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ; യുവാവിന് ദാരുണാന്ത്യം

കൊല്ലം: പൊരീക്കലില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് മരിച്ചു. 35കാരനായ ഇടവട്ടം ഗോകുലത്തില്‍ ഗോകുല്‍നാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ പ്രതി എന്നു സംശയിക്കുന്ന അരുണ്‍ ഒളിവിലാണെന്നും ഇരുവരും കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു.

രാത്രിയില്‍ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് അവശനിലയില്‍ കിടക്കുന്ന ഗോകുലിനെ കണ്ടത്. 'എനിക്ക് വയ്യ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം' എന്ന് ഗോകുല്‍ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അരുണും പ്രദേശവാസികളും ചേര്‍ന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

അതിനുപിന്നാലെ അരുണ്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പരേതനായ രഘുനാഥന്‍ പിള്ളയുടെ മകനാണ് മരിച്ച ഗോകുല്‍നാഥ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക