കേരളത്തിലെ നേഴ്സ് സമരങ്ങളെ ഓര്‍മ്മ സഹായിയ്ക്കും
കേരളത്തിലെ നേഴ്സ് സമരങ്ങളെ ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന് ( ഇന്റര്‍ നാഷണല്‍) പിന്തുണയ്ക്കുന്നൂ എന്നും അമേരിക്കന്‍ നിയമം അനുവദിക്കുന്ന സാദ്ധ്യമായ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ ഓര്മ തയ്യാറാണ് എന്നും ഓര്‍മാ പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ഷാജി മിറ്റത്താനി എന്നിവര്‍ എ എന്‍ ഏ പ്രസിഡന്റ് ലൈജു വേങ്ങലിനു നല്കിയ ഈ മെയില്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.