പതിനായിരങ്ങൾ വിശ്വാസസംരക്ഷണ മഹാസംഗമത്തിലേക്ക് ഒഴുകി എത്തി
എറണാകുളം-അങ്കമാലി മേജർ അതിരൂപതയില്‍ കഴിഞ്ഞ 60 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാനയ്ക്കു വേണ്ടി ഉറച്ച നിലപാടെടുക്കുന്ന വൈദികരുടെയും വിശ്വാസി സമൂഹത്തിന്റെയും സംഗമത്തിൽ ആഗസ്റ്റ് 7 ന് ഞായറാഴ്ച കലൂര്‍ സ്റ്റേഡിയത്തിലെ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നഗറില്‍ അതിരൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നും വൈദീകരുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ ഒഴിക്കിയെത്തി. സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി വിശ്വാസികൾ സമ്മേളനത്തിലേക്ക് തങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ എത്തിച്ചേർന്നു.