Image

പേരന്റ്‌സ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സ്

Published on 25 May, 2011
പേരന്റ്‌സ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സ്
ജോര്‍ജ് തുമ്പയില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന 'പേരന്റ്‌സ് ആന്റ് കപ്പിള്‍സ് കോണ്‍ഫറന്‍സ്' നടത്തുന്നു. ജൂണ്‍ 4 ശനിയാഴ്ച 9 മുതല്‍ 4 വരെ എല്‍മോണ്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ചാണ് കോണ്‍ഫറന്‍സ്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്താ, തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാന്നോന്‍ മാര്‍ മിലിന്തിയോസ് മെത്രാപ്പോലീത്താ, സമാജം വൈസ് പ്രസിഡന്റ് വെരി. വെ. പൗലൂസ് ആദായി കോര്‍ എമിസ്‌ക്കോല്ലാ എന്നിവര്‍ നേതൃത്വെ നല്‍കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ കോര കെ. കോര അിറയിച്ചു. പള്ളിയുടെ അഡ്രസ്: 987 എല്‍മണ്‍ഡ് റോഡ്, നോര്‍ത്ത് വാലി സ്ട്രീം, എന്‍ വൈ 11753
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക