മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍

മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍

ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍ തന്നെ എത്തും. സ്ഥാനാര്‍ത്ഥികളൊക്കെ വ്യക്തമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തന പരിചവുമുള്ളവര്‍. ഫോമ മിഡ് അറ്റ്‌ലാന്റിക് റീജന്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം ഫോമയുടെ ഭാവി നേതൃത്വം മികവുറ്റതായിരിക്കുമെന്നു വ്യക്തമാക്കുന്നതായിരുന്നു. ഒരു വള്ളത്തില്‍ നില്‍ക്കുന്നവരും രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടുന്നവരും ആരൊക്കെയെന്നു വ്യക്തമായിട്ടില്ലെങ്കിലും പാനല്‍ എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ സൂചനയും പ്രോഗ്രാമില്‍ തെളിഞ്ഞു കണ്ടു.

ഫോമായുടെ എമ്പയര്‍ സ്റ്റേറ്റ് റീജിയണല്‍ വൈസ് - പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പ് മത്സരിക്കുന്നു

ഫോമായുടെ എമ്പയര്‍ സ്റ്റേറ്റ് റീജിയണല്‍ വൈസ് - പ്രസിഡന്റ് ആയി ഗോപിനാഥക്കുറുപ്പ് മത്സരിക്കുന്നു

ഫോമയുടെ ആരംഭം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് കുറുപ്പ് കോണ്‍സ്റ്റിട്യൂഷന്‍ കമ്മറ്റിയിലും തുടര്‍ന്ന് അഡൈ്വസറി ബോര്‍ഡ് വൈസ്ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഹഡ്‌സണ്‍ വാലി മലയാളീഅസ്സോസിയേഷന്‍ പ്രസിഡന്റ് , മലയാളീ അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടി പ്രസിഡന്റ്, ഇന്‍ഡോ-അമേരിക്കന്‍ ലയ്ന്‍സ്‌ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള കുറുപ്പിന്റെ R.V.P. ആയുള്ള വരവ് ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.

പ്രവര്‍ത്തന മികവിന്റെ പാരമ്പര്യവുമായി അന്നമ്മ മാപ്പിളശേരി ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

പ്രവര്‍ത്തന മികവിന്റെ പാരമ്പര്യവുമായി അന്നമ്മ മാപ്പിളശേരി ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

മൂന്നു പതിറ്റാണ്ടിലേറെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ചരിത്രമുള്ള അന്നമ്മ മാപ്പിളശേരി ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. പലരും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പിന്മാറുകയും ചെയ്യുന്നുണ്ടെങ്കിലും താന്‍ മത്സരരംഗത്ത് ഉറച്ചു തന്നെ നില്‍ക്കുമെന്ന് അന്നമ്മ ആദ്യമെ തന്നെ വ്യക്തമാക്കി. ഇപ്പോല്‍ തനിക്കു സംഘടനാ പ്രവര്‍ത്തനത്തിനു കൂടുതല്‍ സമയമൂണ്ട്. ഫൊക്കാനയിലും ഫോമായിലും മറ്റു സംഘടനകളിലും പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നു ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസവുമുണ്ട്.