റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

Published on 23 May, 2021
റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം
ഡാളസ്: വിശാഖപട്ടണം C.O.T.R തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡന്റുമായിരുന്ന റവ. ജോൺസൺ പി. ടൈറ്റസ് (60) അന്തരിച്ചു . കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വകാര്യ ചടങ്ങ് ആയി നടത്തപ്പെടും. ഇദ്ദേഹത്തിന്റെ ആദരസൂചകമായി അനുസ്മരണ സമ്മേളനം പിന്നീട് നടത്തപ്പെടും.
റാന്നി കപ്പമാംമൂട്ടിൽ ഹെലൻ ആണു സഹധർമ്മിണി.

മക്കൾ: ലിയ-സാം
ജോസലീന, ജെറിക്ക, ജെറൂഷ.

പവർവിഷൻ ടി.വി.യുടെ ജനറൽ ഡയറക്ടർമാരിൽ ഒരാളാണ്  പരേതൻ . ചാനലിന്റെ ആദ്യകാലങ്ങളിൽ മുതൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ദൈവദാസന്റെ വിയോഗത്തിൽ പവർവിഷൻ ചെയർമാൻ ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ റവ. ആർ. ഏബ്രഹാം എന്നിവർ അനുശോചനങ്ങൾ അറിയിച്ചു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക