വൈറ്റ് പ്ലെയിന്‍സ് (ന്യൂയോര്‍ക്ക്): നാല്പ്പത്തിനാല് വര്‍ഷമായി ന്യൂയോര്‍ക്കിലെ എലംസ്ഫോര്ഡില് താമസക്കാരനായിരുന്ന പാലാ കാരൂര്‍ ഉഴുത്തുവാല്‍ പരേതരായ തോമസിന്റേയും, മറിയത്തിന്റേയും മകന് ജോസഫ് ഉഴുത്തുവാല്‍ (86) ഫെബ്രുവരി 26-നു വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വച്ചു നിര്യാതനായി.
ഭാര്യ: പാലാ കല്ലറയ്ക്കല്‍ കുടുംബാംഗം ആന്‍ ഉഴുത്തുവാല്‍.
മക്കള്‍: ജയിംസ് ഉഴുത്തുവാല്‍ (കലിഫോര്‍ണിയ), ജോണ്‍ ഉഴുത്തുവാല്‍ (ഹൂസ്റ്റണ്‍), തോമസ് ഉഴുത്തുവാല്‍ (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ജീന, ലീസ, നീലാ മെത്ഗഡ്.
പരേതന് ഏഴു പേരക്കിടാങ്ങളുമുണ്ട്.
ഗുജറാത്തിലെ ആനന്ദില്‍ ജെസ്യൂട്ട് സഭാ മിഷനില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് അമേരിക്കയില്‍ എത്തിയത്.
പൊതുദര്‍ശനം മാര്‍ച്ച് നാലാം തീയതി വ്യാഴാഴ്ച മൂന്നു മുതല്‍ 5 വരേയും, 6 മുതല്‍ 8 വരെയും ബെല്ലാര്‍ഡ് ഡുറന്റ് ഫ്യൂണറല്‍ ഹോമില്‍ (Ballard- Durand Funeral Home, 72 East Main Street, Elmsford).
സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 10-ന് ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ (59 East Main Street, Elmsford ) ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Avenue, White Plains) നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ഉഴുത്തുവാല്‍ (917 488 3971).
റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി