ചെല്ലമ്മ ഐസക്ക് (74): ഫിലഡല്‍ഫിയ

Published on 31 October, 2020
ചെല്ലമ്മ ഐസക്ക് (74): ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ/കോട്ടയം: ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ മുന്‍ ആര്‍ച്ച് ബിഷപ്പ് ദിവംഗതനായ റൈറ്റ് റവ.ഡോ. വി.ജെ. സ്റ്റീഫന്‍ തിരുമേനിയുടെ പുത്രിയും, ഫിലഡല്‍ഫിയയിലെ കലാ മലയാളി അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ഐസക്ക് പുല്ലാടിയിലിന്റെ സഹധര്‍മ്മിണിയുമായ ചെല്ലമ്മ ഐസക്ക് (74) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് നാട്ടില്‍. 

മക്കള്‍: റോണി, റോബി, രേണു.
മരുമക്കള്‍: റാണി, ഹെതര്‍, അലക്‌സ്. 

സഹോദരങ്ങള്‍: ആര്‍ച്ച് ബിഷപ്പ് റൈറ്റ് റവ. സ്റ്റീഫന്‍ വട്ടപ്പാറ, ഏലിയാമ്മ സാമുവേല്‍ (ഫിലഡല്‍ഫിയ), പരേതനായ ജോണ്‍ സ്റ്റീഫന്‍, അന്നമ്മ തോമസ് (തിരുവനന്തപുരം), മോളി ജോര്‍ജ് പുളിമല (ഫിലാഡല്‍ഫിയ), കുര്യന്‍ പി. സ്റ്റീഫന്‍ (ന്യൂജേഴ്‌സി), മറിയാമ്മ രാജന്‍ (ഫിലാഡല്‍ഫിയ), ലൗലി സ്റ്റീഫന്‍ യേശുദാസന്‍ (കോട്ടയം). 

ഫിലഡല്‍ഫിയയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഹോസ്പിറ്റലില്‍ നിന്നു വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു പരേത. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക