-->

CHARAMAM

ജെയിംസ് മുക്കാടന്‍ (68) ന്യൂജേഴ്സി

Published

ന്യൂജേഴ്സി: സെന്റ്. തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ സ്ഥിര താമസക്കാരനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹ്യ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന ജെയിംസ് മുക്കാടന്‍ (68) ബുധനാഴ്ച രാവിലെ 8.34 നു സ്വവസതിയില്‍ നിര്യാതനായി.

കുറച്ചു നാളുകളായി അസുഖ ബാധിതനായി വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

ചങ്ങനാശ്ശേരി മുക്കാടന്‍ കുടുംബാംഗമായ പരേതനായ ചാക്കോ ജെ. മുക്കാടന്റെയും, പരേതയായ പുളിങ്കുന്നം കാനാച്ചേരി കടുംബാംഗമായ അന്നമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായിരുന്നു പരേതന്‍.

ഭാര്യ: റോസമ്മ മുക്കാടന്‍ ചങ്ങാശ്ശേരി പാലത്തറ കുടുംബാംഗമാണ്. റോസമ്മ മുക്കാടന്റെ സഹോദരന്‍ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ റവ. ഫാ. സോണി പാലത്തറ അന്ത്യ സമയത്ത് കുടുംബാംഗങ്ങളോടൊപ്പം സമീപത്ത് ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.

മക്കള്‍: ലിയോണ്‍ മുക്കാടന്‍ (പെന്‍സില്‍വാനിയ), ക്രിസ് മുക്കാടന്‍ (ന്യൂജേഴ്സി), ആഞ്ചല മുക്കാടന്‍ (ന്യൂജേഴ്സി).

മരുമക്കള്‍: ക്രിസ്റ്റിന, സുമി.

കൊച്ചുമക്കള്‍: ഇലൈജ, ആന്തണി.

സഹോദരങ്ങള്‍: ആനിസെന്റ് ജോസഫ് (മൂവാറ്റുപുഴ), ഡോ. ബേബിസെന്റ് സിറിയക് (ഫ്‌ലോറിഡ), ഡോ. ജോസഫ് മുക്കാടന്‍ (അതിരമ്പുഴ), മേരി സിറിയക് (അതിരമ്പുഴ), തെരേസാ ചാതം (ഫ്‌ലോറിഡ), മാത്യു മുക്കാടന്‍ (ചങ്ങനാശേരി), ഷെര്‍ലി മാത്യു (മാനന്തവാടി).

സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പരേതന്‍ തന്റെ ഉത്സാഹവും ഇടപഴകലും വഴി സോമര്‍സെറ്റ് സിറോ മലബാര്‍ സഭാ സമൂഹത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമായിരുന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, പാരിഷ് കൗണ്‍സില്‍ മെമ്പര്‍, ജോസഫ് ഫാതെര്‍സ് ഓര്‍ഗനൈസഷന്‍ ഭാരവാഹി എന്നീ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച വച്ചു. 

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ബോര്‍ഡ് മെമ്പര്‍ , ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍, എസ്.ബി. കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന മറ്റു വിവിധ മലയാളീ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു പരേതന്‍.

ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ഡിസംബര്‍ 1 -ന് ഞായറാഴ്ച വൈകിട്ട് 3 - മുതല്‍ 5:30 വരെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873) അവസരം ഉണ്ടായിരിക്കുന്നതാണ്. 3:00 മണിക്കായിരിക്കും ദിവ്യബലി 

സോമര്‍സെറ്റ് ദേവാലയത്തില്‍ ഡിസംബര്‍ 2 -ന് തിങ്കളാഴ്ച രാവിലെ 9:30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. തുടര്‍ന്ന് ന്യൂജേഴ്‌സിയിലെ പിസ്‌കാറ്റ് വേ റിസറക് ക്ഷന്‍ സെമിറ്ററിയില്‍ 11:30 -ന് സംസ്‌കാര ശുശ്രൂഷകള്‍. (100 Acres at Hoes Lane and park Avenue, Piscataway, NJ 08854)

കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സിയുടെ (കാഞ്ച്) നേത്രുനിരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചത് ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് അനുസ്മരിച്ചു. വമ്പിച്ച ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സംഘടനക്കു സ്വന്തമായി ഒരു ആസ്ഥാനം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. കാഞ്ചിന്റെ 'കേരളാ ഹൗസ്' സാധിതമാകുന്നതു കാണാതെ അദ്ധേഹം യാത്രയായി-ജിബി പറഞ്ഞു 

വിവരങ്ങള്‍ക്ക്: ക്രിസ് മുക്കാടന്‍ (609) 712-3187

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പാ

തങ്കമ്മ ജോസഫ്, 103, മല്ലപ്പള്ളി

ജോണ്‍ എ. പൂങ്കുടി (73): കൊച്ചി

ആല്‍ബര്‍ട്ട് സക്കറിയ (62): ഡിട്രോയിറ്റ്

സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

തോമസ് പി. ജോണി, 81, ടെക്‌സസ്

ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

ലീലാമ്മ ജോസഫ്, 77, പാലാ

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

View More