Image

കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ല: കാരാട്ട്‌

Published on 12 June, 2011
കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ല: കാരാട്ട്‌
ഹൈദരാബാദ്‌: കേരളത്തില്‍ ഭരണം നടത്തുന്ന യു.ഡി.എഫ്‌ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഉദ്ദേശം സി.പി.എമ്മിനില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും സംഭവിച്ച പരാജയം സംബന്ധിച്ച്‌ താഴെ തലം മുതല്‍ വിശദമായ പരിശോധനയും ചര്‍ച്ചയും നടത്തും. ബംഗാളില്‍ കനത്ത തിരിച്ചടിയാണ്‌ പാര്‍ട്ടിക്ക്‌ സംഭവിച്ചതെന്നും കാരാട്ട്‌ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്‌ സീറ്റ്‌ കുറഞ്ഞത്‌ വി.എസിന്റെ പങ്ക്‌ വളരെ വലുതാണെന്നും സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ മുഖ്യപങ്ക്‌ വഹിച്ചുവെന്നും കാരാട്ട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക