Image

ബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിച്ചു

Published on 12 June, 2011
ബാബാ രാംദേവ്‌ നിരാഹാരം അവസാനിപ്പിച്ചു
ഹരിദ്വാര്‍: ഒമ്പത്‌ ദിവസം കള്ളപണത്തിനും അഴിമതിക്കുമെതിരെ യോഗാചാര്യന്‍ ബാബാ രാംദേവ്‌ നടത്തിവന്ന ഉപവാസ സമരം നിര്‍ത്തി. അദ്ദേഹം ഉപവാസം അവസാനിപ്പിച്ചതായി ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ആചര്യന്‍ ശ്രീ ശ്രീ രവി ശങ്കറാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്ന്‌ രവിശങ്കര്‍ ആശുപത്രിയിലെത്തി രാംദേവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്‌ വെളളിയാഴ്‌ച്ച ഡോക്ടര്‍മാരുടെ നിര്‍ബന്ധ പ്രകാരം രാംദേവിനെ ഡറാഡൂണിലെ ഹിമാലയന്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. നിരാഹാരം അവസാനിപ്പിച്ചെങ്കിലും അഴിമതിക്കെതിരെയുളള പോരാട്ടം അവസാനിപ്പിക്കില്ലെന്ന്‌ രാംദേവ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക