Image

അമിത വണ്ണം കുറയ്‌ക്കാന്‍ നൂതനപദ്ധതി

Published on 12 June, 2011
അമിത വണ്ണം കുറയ്‌ക്കാന്‍ നൂതനപദ്ധതി
തിരുവനന്തപുരം: മനുഷ്യശരീരത്തിലെ അമിത വണ്ണം കുറയ്‌ക്കാന്‍ നൂതന പദ്ധതി. ശസ്‌ത്രക്രിയയിലൂടെഭക്ഷണം ദഹിപ്പിക്കുന്ന ആമാശയത്തിലെ ഒരു ഭാഗം മുറിച്ചു നീക്കുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ശസ്‌ത്രക്രിയയ്‌ക്കുശേഷം രണ്‌ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാം. പിന്നീട്‌ രണ്‌ടാഴ്‌ചയോളം പൂര്‍ണ വിശ്രമം വേണ്‌ടിവരും. ഒരു മാസത്തിനുശേഷം നടത്തം ഉള്‍പ്പെടെ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുന്ന വ്യായാമമുറകള്‍ പാലിക്കണം. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന അമിതഭാരം കുറയ്‌ക്കുന്നതിനുള്ള ബേരിയാട്രിക്‌ ക്യാമ്പിലാണ്‌ നൂതന പദ്ധതിയെപ്പറ്റി വിശദീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക