Image

ഡി.വൈ.എഫ്.ഐ നേതാവ് വി.വി. രമേശന്‍ മകളുടെ സീറ്റ് വേണ്ടെന്നുവെച്ചു

Published on 10 June, 2011
ഡി.വൈ.എഫ്.ഐ നേതാവ് വി.വി. രമേശന്‍ മകളുടെ സീറ്റ് വേണ്ടെന്നുവെച്ചു

കാസര്കോഡ്: പരിയാരം മെഡിക്കല് കോളജില് എന്.ആര്. ക്വാട്ടയില് മകള്ക്ക് ലഭിച്ച എം.ബി.ബി.എസ് സീറ്റ് ഡി.വൈ.എഫ്.. സംസ്ഥാന ട്രഷറര് വി.വി.രമേശന് വേണ്ടെന്നുവെച്ചു. പാര്ട്ടി നിര്ദേശത്തെ തുടര്ന്നാണ് രമേശന്റെ തീരുമാനം.

മകളുടെ പ്രവേശനകാര്യത്തില് തനിക്ക് വീഴ്ചപറ്റിയെന്ന് കാസര്കോട് പ്രസ് ക്ലബില് നടത്തിയ വാര്ത്താ സമ്മേളനത്തില് രമേശന് പറഞ്ഞു. രക്ഷിതാവെന്ന നിലയിലുള്ള ആഗ്രഹങ്ങള്ക്ക് കീഴ്പ്പെട്ടുപോയി. ഇക്കാര്യത്തില് രാഷ്ട്രീയ ജാഗ്രത പുലര്ത്താന് കഴിഞ്ഞില്ല. പ്രസ്ഥാനത്തിന് വേണ്ടി സീറ്റ് വേണ്ടെന്ന് വെക്കുകയാണ്. വിഷയത്തില് പ്രവര്ത്തകരോട് ക്ഷമ ചോദിക്കുന്നു. ജനങ്ങളോടും സഖാക്കളോടും തെറ്റ് തുറന്നുപറയുന്നതിന് മടിയില്ല.

മകള്ക്ക് ഫീസായി ആകെ അടച്ചത് അഞ്ച് ലക്ഷം രൂപയാണ്. ഭാര്യാ സഹോദരന് അനില്കുമാറാണ് തുകയടച്ചത്. 50 ലക്ഷം ഫീസായി നല്കിയെന്ന തരത്തിലുള്ള വാര്ത്തകള് ക്രൂരവും ഹൃദയശൂന്യവുമാണ്. തന്റെ വരുമാനസ്രോതസ് സുതാര്യമാണ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം തെറ്റാണ്. കഴിഞ്ഞ 20 വര്ഷമായി കാഞ്ഞങ്ങാട് സാമാന്യം നല്ല ബിസിനസ്സ് നടത്തുന്നുണ്ട്. എന്നെ ഉപയോഗിച്ച് പ്രസ്ഥാനത്തെ ആക്രമിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നും രമേശന് കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക