Image

കാലവര്‍ഷക്കെടുതി എല്‍ഡിക്ലാര്‍ക്ക് പരീക്ഷയ്ക്കു ഭീഷണിയാകുന്നു.

Published on 10 June, 2011
കാലവര്‍ഷക്കെടുതി എല്‍ഡിക്ലാര്‍ക്ക് പരീക്ഷയ്ക്കു ഭീഷണിയാകുന്നു.
കോട്ടയം: കാലവര്‍ഷക്കെടുതി എല്‍ഡിക്ലാര്‍ക്ക് പരീക്ഷയ്ക്കു ഭീഷണിയാകുന്നു. ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഈ മാസം പതിനൊന്നിനാണ് എഴുത്തുപരീക്ഷ. കാലവര്‍ഷത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഇങ്ങനെ വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളിലെ ആളുകളെ മറ്റു സ്‌കൂളുകളില്‍ താത്കാലികമായി സ്ഥാപിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുയാണ്. ഈ ദുരിതാശ്വാസ ക്യാമ്പുകളില്‍ പലതും എല്‍ഡി ക്ലാര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളുമാണ്. ഈ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടവരെ ഏതു കേന്ദ്രത്തിലേക്കാണ് മാറ്റേണ്ടത് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണകള്‍ ഒന്നുമുണ്ടായിട്ടില്ല.

തീരദേശ മേഖലയിലെ പല സ്്കൂളുകളും ഇപ്പോഴും വെള്ളപ്പൊക്കഭീഷണിയിലാണ്. ഇന്നോ നാളയോ മഴ പെയ്താല്‍ പോലും ഇവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകും. ഈ സ്‌കൂളുകളില്‍ പരീക്ഷ നടത്താനാവാതെ വരികയും ചെയ്യും. കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സ്‌കൂളുകളിലും ആലപ്പുഴ ജില്ലയിലെ പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള ദുരിതം നില നില്ക്കുന്നുണ്ട്. കാലവര്‍ഷം തങ്ങളുടെ സ്വപ്നത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുമോ എന്ന ആശങ്കയിലാണ് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കായി തയാറെടുത്ത പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക