Image

ദമ്പതി വധം: യു.പിയില്‍ 10 പേര്‍ക്ക്‌ വധശിക്ഷ

Published on 08 June, 2011
ദമ്പതി വധം: യു.പിയില്‍ 10 പേര്‍ക്ക്‌ വധശിക്ഷ
ഇട്ടാവ: ഒളിച്ചോടി വിവാഹിതരായ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ 10 പേര്‍ക്ക്‌ വധശിക്ഷ. യു.പിയിലെ ഇട്ടാവ ജില്ലയില്‍ 2008-ല്‍ വീട്ടുകാരുടെ താത്‌പര്യത്തിന്‌ വിപരീതമായി വിവാഹിതരായ ഉദയ്‌ പാല്‍, വിജയ ദമ്പതികളെയാണ്‌ ബന്ധുക്കള്‍ അടക്കമുള്ളവര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌. ഒളിച്ചോടിയ ഇവരെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയശേഷം വിജയയുടെ പിതാവും സഹോദരനും ആറ്‌ ബന്ധുക്കളും ചേര്‍ന്ന്‌ ദമ്പതിമാരെ വീട്ടിലെത്തി വെടിവെച്ച്‌ കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഉദയ്‌ പാലിന്റെ സഹോദരനും വെടിയേറ്റ്‌ മരിച്ചിരുന്നു. യു.പി കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക