Image

കോടതിയലക്ഷ്യം: ജയരാജന്‍ 10-ന് നേരിട്ട് ഹാരാകണം

Published on 08 June, 2011
കോടതിയലക്ഷ്യം: ജയരാജന്‍ 10-ന് നേരിട്ട് ഹാരാകണം
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന്‍ ജൂണ്‍ 24-ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ തെളിവെടുപ്പിന് ഹാജരായപ്പോള്‍ തന്റെ പൂര്‍വ്വ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജയരാജന്റെ പ്രസ്താവന കോടതിനടപടികളിലുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കോടതി ജഡ്ജിമാരെ വിഡ്ഢികളാക്കരുതെന്നും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജൂണ്‍ 24 വരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക