Image

കൈരളി ആര്‍ട്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ താരനിശ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2011
കൈരളി ആര്‍ട്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ താരനിശ വര്‍ണ്ണാഭമായി
ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ കൈരളി ആര്‍ട്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൂപ്പര്‍സിറ്റി ഓഡിറ്റോറിയത്തില്‍ മനോജ്‌ കെ. ജയന്‍, പത്മപ്രിയ, റിമി റ്റോമി എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ താരനിശ അത്യുജ്ജ്വലമായി.

ധാരാളം മലയാളം, തമിഴ്‌ ചിത്രങ്ങളിലെ നായകനും, വില്ലനുമായി അത്യുജ്വല പ്രകടനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച മനോജ്‌ കെ. ജയന്‍, തനിക്ക്‌ അഭിനയം മാത്രമല്ല വഴങ്ങുന്നതെന്നും, താനൊരു നല്ല ഗായകന്‍കൂടിയാണെന്നും വിവിധ ഗാനാലാപനങ്ങളിലൂടെ തെളിയിച്ചു.

മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശൈലിയിലൂടെ തട്ടുതകര്‍പ്പന്‍ ഗാനങ്ങള്‍ ആലപിച്ച റിമി റ്റോമിയും കാണികളുടെ കണ്ണിലുണ്ണിയായി.

പത്മപ്രിയയുടെ കണ്ണഞ്ചിപ്പിക്കുന്ന ഡാന്‍സുകളും, പിഷാരടിയുടെ മിമിക്രിയും, പ്രദീപ്‌ ബാബുവിന്റെ ഗാനങ്ങളും, സുബി, സുരേഷ്‌ കൃഷ്‌ണ എന്നിവരുടെ പ്രകടനങ്ങളും കാണികള്‍ ആവോളം ആസ്വദിച്ചു.

കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ മേരീ ജോര്‍ജ്‌, ജനറല്‍ സെക്രട്ടറി പ്രൊഫ. ലൂയീസ്‌ പാലക്കുന്നേല്‍, വൈസ്‌ പ്രസിഡന്റ്‌ ഡോ. ഈനോസ്‌, ട്രഷറര്‍ പോത്തന്‍ പി. പോത്തന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്‌, ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഈ സ്റ്റേജ്‌ഷോ വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു. ജനറല്‍ സെക്രട്ടറി ലൂയീസ്‌ പാലക്കുന്നേല്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
കൈരളി ആര്‍ട്‌സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ താരനിശ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക