Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ നടത്തുന്നു

Published on 06 June, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ നടത്തുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ നടത്തുന്നു. ജൂലൈ 16-ാം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്ന പിക്‌നിക്കിനോടനുബന്ധിച്ചാണ്‌ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ നടത്തുന്നത്‌. യുവജനങ്ങളെ രണ്ട്‌ വിഭാഗങ്ങളായി തിരിച്ചാണ്‌ ടൂര്‍ണ്ണമെന്റ്‌ നടത്തുക. ഹൈസ്‌കൂള്‍, സീനിയേഴ്‌സ്‌ എന്ന വിഭാഗത്തിലാണ്‌ മത്സരങ്ങള്‍ നടത്തപ്പെടുന്നത്‌. വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കും.

ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 10-ാം തീയതിക്കുമുമ്പായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കോര്‍ഡിനേറ്റര്‍) 847-477-0564, സാബു കട്ടപ്പുറം (കോ-കോര്‍ഡിനേറ്റര്‍) 847-791-1452 എന്ന നമ്പരില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന്‌ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ അറിയിച്ചു. ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചതാണിത്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക