Image

ബാബ രാംദേവിനെ വിമര്‍ശിച്ച ദ്വിഗ്‌ വിജയ്‌ സിംഗിന്‌ ചെരുപ്പേറ്‌

Published on 06 June, 2011
ബാബ രാംദേവിനെ വിമര്‍ശിച്ച ദ്വിഗ്‌ വിജയ്‌ സിംഗിന്‌ ചെരുപ്പേറ്‌
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌ത്‌ നീക്കിയ ബാബാ രാംദേവിനെ വിമര്‍ശിച്ചുകൊണ്ട്‌ പത്രസമ്മേളനം നടത്തിയ കോണ്‍ഗ്രസ്‌ വക്താവ്‌ ജനാര്‍ദന്‍ ദ്വിവേദിക്കു നേരെ ചെരുപ്പേറ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടി ആസ്ഥാനത്തുവെച്ച്‌ വാര്‍ത്താ സമ്മേളനത്തില്‍ കള്ളപണത്തിനെതിരെ സമരം നടത്തുന്ന ബാബാ രാംദേവിനെയും ആര്‍.എസ്‌.എസിനെയും കടുത്ത വിമര്‍ശനം നടത്തുന്നതിനിടെ രാജസ്ഥാനില്‍ നിന്നുമെത്തിയ സുനില്‍ കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ്‌ ചെരുപ്പേറ്‌ നടത്തിയത്‌. സുരക്ഷാ സേവകരും ചേര്‍ന്ന്‌ ഇയാളെ വെളിയിലാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക