Image

ഇല്യാസ്‌ കശ്‌മീരിയെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായിച്ചെന്ന്‌

Published on 06 June, 2011
ഇല്യാസ്‌ കശ്‌മീരിയെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായിച്ചെന്ന്‌
ലാഹോര്‍: അല്‍ക്വയ്‌ദ നേതാവ്‌ ഇല്ല്യാസ്‌ കശ്‌മീരിയെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാന്‍ അമേരിക്കയ്‌ക്ക്‌ സഹായം നല്‍കിയെന്ന്‌ മുന്‍ പാക്‌ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അല്‍ജസീറ ന്യൂസ്‌ നെറ്റ്‌വര്‍ക്കിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞയാഴ്‌ചയാണ്‌ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം കശ്‌മീരിയെ വധിച്ചത്‌. അമേരിക്കയുടെ കൈയില്‍ അവര്‍ തേടുന്ന ഭീകരരുടെ ലിസ്റ്റുണ്ട്‌. അവരുടെ കൊലയ്‌ക്കുള്ള മുന്‍ഗണനാക്രമം എനിക്കറിയില്ല. എന്നാല്‍ കശ്‌മീരിയുടെ കാര്യത്തില്‍ പാക്കിസ്ഥാന്‍ വാക്കുപാലിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക