Image

കാണാതായ ദമ്പതികളില്‍ ഭാര്യയുടെ ജഡം കണ്ടെത്തി

Published on 05 June, 2011
കാണാതായ ദമ്പതികളില്‍ ഭാര്യയുടെ ജഡം കണ്ടെത്തി
ഓച്ചിറ: കഴിഞ്ഞയാഴ്‌ച കൊച്ചിയില്‍ നിന്ന്‌ ഓച്ചിറയിലേക്കുള്ള കാര്‍ യാത്രക്കിടെ ദുരൂഹസാചര്യത്തില്‍ കാണതായ ദമ്പതികളില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തി. ആലുംപീടിക കറുത്തറയില്‍ മണിരാജിന്റെ ഭാര്യ നിഷ (30)യുടെ മൃതദേഹമാണ്‌ തൃക്കുന്ന പുഴ പാലത്തിനടിയില്‍ കണ്ടെത്തിയത്‌.രണ്ട്‌ ദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ മുഖം വികൃതമാണ്‌. ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. ഗള്‍ഫില്‍ നിന്ന്‌ കഴിഞ്ഞയാഴ്‌ച്ച നാട്ടിലെത്തിയ ദമ്പതികള്‍ ഞായറാഴ്‌ച്ച തിരച്ചു പോകുന്നതിനായി കൊച്ചയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു. ഓച്ചിറ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം മുതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക