Image

ലോക്‌പാല്‍: യോഗത്തില്‍ പങ്കെടുക്കില്ല

Published on 05 June, 2011
ലോക്‌പാല്‍: യോഗത്തില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: നാളെ നടക്കുന്ന ലോക്‌പാല്‍ ബില്ലിന്റെ കരട്‌ രൂപീകരണ യോഗത്തില്‍ അണ്ണാ ഹസ്സാരെ പിന്മാറി. ബാബ രാംദേവിനെതിരേ പോലീസ്‌ നടത്തിയ അറസ്റ്റിലും ബില്ലിലുള്ള വ്യവസ്ഥകളോടുമുള്ള എതിര്‍പ്പ്‌ മൂലമാണ്‌ പിന്മാറ്റം. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ കൊണ്‌ടുവരണമെന്ന കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിലപാടറിഞ്ഞ ശേഷം തുടര്‍ന്നുള്ള യോഗത്തില്‍ പങ്കെടുക്കണോയെന്ന്‌ തീരുമാനിക്കും. ശക്തമായ ലോക്‌പാല്‍ ബില്ല്‌ രൂപീകരിക്കുന്നതിന്‌ സര്‍ക്കാര്‍ ഗൗരവമായ സമീപനം പുലര്‍ത്തുന്നില്ലെന്നും സര്‍ക്കാരും കരട്‌ രൂപീകരണ സമിതിയും തമ്മില്‍ പലകാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്‌ടെന്നും അന്നാ ഹസാരെ വ്യക്തമാക്കി. കരട്‌ സമിതിയുടെ യോഗം ലൈവ്‌ ആയി ടെലികാസ്റ്റ്‌ ചെയ്യണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ഇതിനിടെ ബുധനാഴ്‌ച ജന്തര്‍ മന്ദിറില്‍ നിരാഹാരമിരിക്കുമെന്നും അന്നാ ഹസാരെ വ്യക്തമാക്കി.
ലോക്‌പാല്‍: യോഗത്തില്‍ പങ്കെടുക്കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക