തിരുവനന്തപുരം:
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷ
ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നോട്ടീസ് നല്കി. നയപ്രഖ്യാപനത്തിന് മുമ്പ്
സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത് അവകാശലംഘനമാണെന്ന് ആരോപിച്ചാണ്
നോട്ടീസ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ നൂറ് ദിന
കര്‍മപരിപാടികള്‍ ജൂണ്‍ രണ്ടിന് വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പ്രഖ്യാപിച്ചിരുന്നു. നിയമസഭാ ചട്ടം 154 പ്രകാരം സഭയുടെ സമ്മേളനം
അനിശ്ചിതകാലത്തേയ്ക്ക് പിരിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ
പ്രഖ്യാപനത്തിനെതിരേയാണ് കൊടിയേരി നോട്ടീസ് നല്‍കിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല