Image

തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു.

മോഹന്‍ വര്‍ഗ്ഗീസ് Published on 04 June, 2011
തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു.
വടക്കേ അമേരിക്കയിലെ മലങ്കര കത്തോലിക്കാ എക്‌സാര്‍കേറ്റ് അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെ നാമഹേതുക തിരുനാള്‍ ന്യൂയോര്‍ക്കില്‍ വച്ച് ആഘോഷിച്ചു. ആദിമ സഭാപിതാക്കന്‍മാരില്‍ പ്രമുഖനും സഭാചരിത്രത്തിന്റെ പിതാവ് എന്നും അറിയപ്പെടുന്ന കേസറിയായിലെ മാര്‍ യൗസേബിയൂസിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന അഭിവന്ദ്യ തിരുമേനി കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുനാള്‍ ആഘോഷിച്ചത്. വികാരി ജനറല്‍ മോണ്‍ പീറ്റര്‍ കോച്ചേരി പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ.ഗീവര്‍ഗ്ഗീസ് തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും വിശ്വാസികളും ഒന്നുചേര്‍ന്ന് തിരുനാള്‍ മംഗങ്ങള്‍ ആശംസിച്ചു.

രാവിലെ പത്തുമണിക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തിരുമേനി നേതൃത്വം നല്‍കി. സഭാ പിതാവായ മാര്‍ യൗസേബിയൂസിന് സത്യത്തോടുള്ള പ്രതിബന്ധത അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകളിലുടനീളം വ്യക്തമാണെന്നും ആധുനിക കാലത്തിലും സത്യത്തോടുള്ള പ്രതിബന്ധതയാണ് സ്വാതന്ത്രത്തിന് അടിസ്ഥാനമായി നില്‍ക്കേണ്ടത് എന്നും അഭിവന്ദ്യ തിരുമേനി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. മദര്‍ വിജയ ഡി.എം, ഫാ. സണ്ണി മാത്യു കാവുവിള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചാന്‍സിലര്‍ ഫാ. അഗസ്റ്റിന്‍ മംഗലത്ത്, പാസ്റ്റര്‍ കൗണ്‍സിലര്‍ ട്രഷറര്‍ ശ്രീ വല്‍സണ്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്കുവേണ്ടി ക്രമീകരണങ്ങള്‍ ചെയ്തു.
തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു.തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു.തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിയുടെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക