Image

ഐ.പി.സി നോര്‍ത്ത്‌ അമേരിക്കന്‍ പാസ്റ്റേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2011
ഐ.പി.സി നോര്‍ത്ത്‌ അമേരിക്കന്‍ പാസ്റ്റേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ സമാപിച്ചു
ഡാളസ്‌: നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യാ പെന്തക്കോസ്‌തല്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ പാസ്റ്റേഴ്‌സിന്റേയും, വിശ്വാസികളിലെ നേതൃത്വത്തിലുള്ളവരുടേയും പ്രഥമ കോണ്‍ഫറന്‍സ്‌ മെയ്‌ 4 മുതല്‍ 7 വരെ ഡാളസ്‌ ഹെബ്രോണ്‍ പെന്തക്കോസ്‌തല്‍ ഫെല്ലോഷിപ്പില്‍ വെച്ച്‌ നടന്നു. ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം നേതൃത്വം നല്‍കിയ സമ്മേളനത്തില്‍ ഡോ. ക്രിസ്‌ ജാക്‌സണ്‍, ഡോ. രമേഷ്‌ റിച്ചാര്‍ഡ്‌ എന്നിവര്‍ മുഖ്യസന്ദേശം നല്‍കി. `മാറുന്ന തലമുറയ്‌ക്കായി മുന്നേറുന്ന ശുശ്രൂഷ' എന്നതായിരുന്നു ചിന്താവിഷയം.

അമേരിക്കയിലെ പെന്തക്കോസ്‌ത്‌ സഭകള്‍ പ്രധാനമായും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച്‌ നടന്ന ക്ലാസ്സുകളിലും ചര്‍ച്ചകളിലും അമേരിക്കയിലെ 12 ഓളം സ്റ്റേറ്റുകളില്‍ നിന്നായി നൂറിലധികം സഭാ ശുശ്രൂഷകന്മാരും നേതൃനിരയിലുള്ള വിശ്വാസികളും പങ്കെടുത്തു. ആദ്യത്തെ രണ്ടു ദിവസങ്ങള്‍ പാസ്റ്റേഴ്‌സിനു പ്രത്യേകമായും തുടര്‍ന്ന്‌ സ്‌ത്രീകള്‍ക്കായും യുവജനങ്ങള്‍ക്കായുമുള്ള മീറ്റിംഗുകളും നടത്തപ്പെട്ടു
ഐ.പി.സി നോര്‍ത്ത്‌ അമേരിക്കന്‍ പാസ്റ്റേഴ്‌സ്‌ കോണ്‍ഫറന്‍സ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക