Image

ന്യൂയോര്‍ക്ക്‌ ടൈംസിന്‌ വനിതാ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍

Published on 04 June, 2011
ന്യൂയോര്‍ക്ക്‌ ടൈംസിന്‌ വനിതാ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍
ന്യൂയോര്‍ക്ക്‌ : അമേരിക്കയിലെ പ്രശസ്‌തമായ ന്യൂയോര്‍ക്ക്‌ ടൈംസിന്‌ വനിതാ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍. പത്രപ്രവര്‍ത്തകയായ ജില്‍ അബ്രാമ്‌സനാണ്‌ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. ബില്‍ കെല്ലര്‍ക്ക്‌ പകരമായാണ്‌ 57 കാരിയായ ജില്‍ ഈ പദവിയിലെത്തുന്നത്‌. 2003 മുതല്‍ ജില്‍ പത്രത്തില്‍ മാനേജിങ്‌ എഡിറ്റര്‍ പദവി വഹിക്കുകയായിരുന്നു. ജില്ലിന്റെ ഒഴിവിലേക്ക്‌ വാഷിങ്‌ടണ്‍ ബ്യൂറോ ചീഫ്‌ ഡീന്‍ ബാക്വറ്റ്‌ പുതിയ മാനേജിങ്‌ എഡിറ്ററാകും. 1997ലാണ്‌ ജില്‍ ന്യൂയോര്‍ക്ക്‌ ടൈംസിലെത്തുന്നത്‌.
ന്യൂയോര്‍ക്ക്‌ ടൈംസിന്‌ വനിതാ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക