Image

തകഴി ശിവശങ്കര പിള്ളയുടെ ഭാര്യ അന്തരിച്ചു

Published on 02 June, 2011
തകഴി ശിവശങ്കര പിള്ളയുടെ ഭാര്യ അന്തരിച്ചു
തിരുവല്ല: സാഹിത്യകാരന്‍ തകഴി ശിവശങ്കര പിള്ളയുടെ ഭാര്യ കാത്ത (93) നിര്യാതയായി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണസമയത്ത് മക്കളായ കനകം, ഡോ.ബാലകൃഷ്ണന്‍, കാത്തയെ ചികിതസിക്കുന്ന ഡോക്ടര്‍ കൂടിയായ കൊച്ചുമകന്‍ ഡോ.ഉമേഷ് എന്നിവര്‍ അടുത്തുണ്ടായിരുന്നു. തകഴിയുടെ സ്മാരകമായി സര്‍ക്കാര്‍ ഏറ്റെടുത്ത തകഴി ശങ്കരമാലത്തെ തറവാട് വീട്ടില്‍ ഒരു രൂപ വാടക നല്‍കി കഴിഞ്ഞ് വരികയായിരുന്നു കാത്ത. സംസ്ക്കാരം പിന്നീട്.

രാവിലെ 10.30ഓടെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവല്ല സ്വകാര്യ ആശുപത്രയിലെത്തിച്ച് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു അന്ത്യം.1934 സെപ്തംബര്‍ 15 നായിരുന്നു നെടുമുടി തെക്കേമുറിയില്‍ ചെമ്പകശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മ എന്ന കാത്തയെ തകഴി ശിവശങ്കരപ്പിള്ള വിവാഹം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക