Image

മതബോധന സ്‌കൂളിലെ കുട്ടികളെ അനുമോദിച്ചു

Published on 01 June, 2011
മതബോധന സ്‌കൂളിലെ കുട്ടികളെ അനുമോദിച്ചു
ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തിലെ മതബോധന ക്ലാസ്സുകളില്‍ ഈ വര്‍ഷം നൂറുശതമാനം ഹാജര്‍നില കരസ്ഥമാക്കിയ കുട്ടികളെ ഞായറാഴ്‌ച കുര്‍ബാനയോടനുബന്ധിച്ച്‌ അനുമോദിച്ചു. നൂറ്‌ ശതമാനം ഹാജര്‍ നേടിയ കുട്ടികള്‍ക്കുള്ള പാരിതോഷികങ്ങള്‍ ഫാ. റ്റോമി വട്ടുകുളം, സി. സേവ്യര്‍ എന്നിവര്‍ വിതരണം ചെയ്‌തു. 85 കുട്ടികളാണ്‌ ഈ വര്‍ഷം എല്ലാ ഞായറാഴ്‌ചകളിലും മതബോധന ക്ലാസ്സുകളില്‍ ഹാജരായത്‌. വിശ്വാസതീഷ്‌ണതയോടുകൂടി എല്ലാ ഞായറാഴ്‌ചകളിലും മതബോധന ക്ലാസ്സുകളില്‍ എത്തിയ കുട്ടികളെ ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ അഭിനന്ദിച്ചു. സാജു കണ്ണമ്പള്ളി റിപ്പോര്‍ട്ട്‌ ചെയ്‌തതാണിത്‌.
മതബോധന സ്‌കൂളിലെ കുട്ടികളെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക