Image

ടെക്‌സസ് മുന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബില്‍ ക്ലമന്റ്‌സ് അന്തരിച്ചു

പി.പി. ചെറിയാന്‍ Published on 01 June, 2011
ടെക്‌സസ് മുന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബില്‍ ക്ലമന്റ്‌സ് അന്തരിച്ചു
ഡാലസ്: ടെക്‌സസ് സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനുശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ബില്‍ ക്ലമന്റ്‌സ് 94-ാമത്തെ വയസ്സില്‍ ഡാലസില്‍ അന്തരിച്ചു.

1874 മുതല്‍ 1979 വരെ തുടര്‍ച്ചയായി ഡമോക്രാറ്റുകള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ടെക്‌സസ് ഭരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി 1979ല്‍ നടന്ന തിരഞെടുപ്പില്‍ ബില്‍ ക്ലമന്റ്‌സിലൂടെ തിരിച്ചുപിടിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ ഭരണം തിരിച്ചു പിടിച്ചുവെങ്കിലും 1987ല്‍ വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബില്‍ ക്ലമന്റ്‌സ് ടെക്‌സസ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.

ടെക്‌സസ് സംസ്ഥാനത്തിന്റ ഇന്നു കാണുന്ന വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത് ബില്‍ ക്ലമന്റ്‌സ് ആയിരുന്നു. ആധുനിക ടെക്‌സസിന്റെ പിതാവ് എന്നാണ് ബില്‍ ക്ലമന്റ്‌സ് അറിയപ്പെടുന്നത്.

1917ല്‍ ജനിച്ച ബില്‍ മേയ് 29ന് ഞായറാഴ്ച ഒരു ആശുപത്രിയിലാണ് അന്തരിച്ചത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സില്‍ 1973 മുതല്‍ 77 വരെ ഡപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടിന് സെന്റ് മൈക്കിള്‍ എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ (ഡാലസ്) ഫ്യൂണറല്‍ സര്‍വീസ് നടക്കും. മുന്‍ ഗവര്‍ണറുടെ നിര്യാണത്തില്‍ ഗവണര്‍ റിക് പെറി ദുഃഖം രേഖപ്പെടുത്തി.
ടെക്‌സസ് മുന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബില്‍ ക്ലമന്റ്‌സ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക