Image

ഇന്ത്യയും ജര്‍മ്മനിയും ശാസ്ത്രരംഗത്ത് കൈകോര്‍ക്കും

Published on 01 June, 2011
ഇന്ത്യയും ജര്‍മ്മനിയും ശാസ്ത്രരംഗത്ത് കൈകോര്‍ക്കും
ന്യൂഡല്‍ഹി: ഇന്ത്യയും ജര്‍മ്മനിയും ശാസ്ത്രസാങ്കേതിക രംഗത്ത് കരാറില്‍ ഒപ്പിട്ടു. സാങ്കേതികരംഗം, മെഡിക്കല്‍ ഗവേഷണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ശാസ്ത്രരംഗം എന്നീ മേഖലകളിലാണ് കരാറുകള്‍ ഒപ്പിട്ടത്. ഡല്‍ഹിയില്‍ സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പിട്ടത്. സുസ്ഥിരമായ അഫ്ഗാനിസ്ഥാന്‍ കെട്ടിപ്പടുക്കുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്ന് ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക