Image

അഭിവന്ദ്യ ആലഞ്ചേരി പിതാവിന്‌ ഷിക്കാഗോ കത്തീഡ്രല്‍ ഇടവകയുടെ പ്രാര്‍ത്ഥനാശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 May, 2011
അഭിവന്ദ്യ ആലഞ്ചേരി പിതാവിന്‌ ഷിക്കാഗോ കത്തീഡ്രല്‍ ഇടവകയുടെ പ്രാര്‍ത്ഥനാശംസകള്‍
ഷിക്കാഗോ: ആഗോള സീറോ മലബാര്‍ സഭയുടെ പരമോന്നത സ്ഥാനമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ സ്ഥാനത്തേക്ക്‌ അവരോധിക്കപ്പെട്ട മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വിശ്വാസികള്‍ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു.

ഞായറാഴ്‌ച നടന്ന ആഘോഷമായ ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവിനു വേണ്ടിയും സീറോ മലബാര്‍ സഭയ്‌ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തപ്പെട്ടു. അഭിവന്ദ്യ പിതാവിന്റെ മാതൃകാപരമായ ജീവിതശൈലിയും, ലാളിത്യവും, ഹൃദ്യമായ സമീപനവും, സമൂഹത്തോടുള്ള പ്രതിബദ്ധതയും വികാരി ഫാ. ആന്റണി തുണ്ടത്തിലും, അസിസ്റ്റന്റ്‌ വികാരി ഫാ. മാത്യു ശാശ്ശേരിലും തങ്ങളുടെ പ്രസംഗത്തില്‍ പ്രത്യേകം അനുസ്‌മരിച്ചു.

പിതാവിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കത്തീഡ്രല്‍ ഇടവക വിശ്വാസി സമൂഹം തങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും നേര്‍ന്നു.
അഭിവന്ദ്യ ആലഞ്ചേരി പിതാവിന്‌ ഷിക്കാഗോ കത്തീഡ്രല്‍ ഇടവകയുടെ പ്രാര്‍ത്ഥനാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക