Image

മോഷണം നടത്തിയ യുവതി നഗ്നയായി രക്ഷപെട്ടു

Published on 31 May, 2011
മോഷണം നടത്തിയ യുവതി നഗ്നയായി രക്ഷപെട്ടു
സിഡ്‌നി: ഓസ്‌ട്രേലിയിലെ ഒരു കടയില്‍ മോഷണം നടത്തിയ യുവതി പിടിയിലായപ്പോള്‍ തുണി ഉപേക്ഷിച്ച്‌ നഗ്‌നയായി രക്ഷപെട്ടു. ഓസ്‌ട്രേലിയയിലെ ഡാര്‍വിനിലെ ഒരു കടയില്‍ കയറിയ ആഞ്ചല എലിസബത്ത്‌ ഹണിസെറ്റ്‌ എന്ന യുവതി കത്തികാട്ടി ഭീഷണിപ്പെടുത്തി 25,000 രൂപ അപഹരിക്കുകയായിരുന്നു. കടയില്‍ തിരക്കുള്ളപ്പോഴായിരുന്നു യുവതിയുടെ കവര്‍ച്ച. യുവതി കടയിലെ ക്യാഷറെ കത്തിമുനയില്‍നിര്‍ത്തി പണം ആവശ്യപ്പെടുന്നത്‌ കണ്ട ചിലര്‍ യുവതിയെ കീഴടക്കാന്‍ എത്തിയപ്പോഴാണ്‌ യുവതി തുണി പറിച്ചെറിഞ്ഞത്‌. നൂല്‍ബന്ധമില്ലാതെനിന്ന യുവതിയെ കണ്ടതോടെ കീഴടക്കാന്‍ എത്തിയവര്‍ പിന്‍മാറുകയായിരുന്നു. ഈ തക്കത്തിന്‌ കടയില്‍നിന്നു യുവതി ഓടി രക്ഷപെടുകയായിരുന്നു. എന്നാല്‍, കടയില്‍ സ്ഥാപിച്ചിരുന്ന ഒളികാമറയില്‍ യുവതിയുടെ ചിത്രം പതിഞ്ഞിരുന്നു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ 25 വയസുള്ള യുവതിയെ പോലീസ്‌ പിടികൂടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക